മെയ് 1993
കറന്റ് ബുക്‌സ്

എല്‌ളാ ജീവിതാനുഭവങ്ങളേയും സ്വന്തമാക്കിത്തീര്‍ത്ത  ഒരു വാച്ചായിരുന്നു അത്. അതെ- ഒറ്റ സൂചിയിലോടുന്ന വാച്ച്. ആ വാച്ച് അമ്മയുടേതായിരുന്നു. അമ്മ ആ വാച്ചിന്റെതുമായിരുന്നു. കാലവും പ്രകൃതിയും തമ്മിലുള്ള രഹസ്‌സിന്റെ ഏതോ ഗാന്ധര്‍വ്വബന്ധത്തില്‍നിന്നു ജനിച്ച ആ വാച്ച് തലമുറകളിലൂടെ സുഖത്തിന്റെയും ദുഃഖത്തിന്റെയും സ്വര്‍ഗ്ഗങ്ങള്‍ തന്റെ ഒറ്റസൂചിയില്‍  സൃഷ്ടിച്ചുകൊണ്ട് ജീവിക്കുന്നു. ഇപേ്പാള്‍ ഈ വാച്ച്  മകന്‍േറതാണ്.  ഭൂതകാലത്തിന്റെ കയങ്ങളില്‍ നിന്ന് ജീവനോടെ പൊങ്ങിവന്ന സ്വപ്നങ്ങളെ ഒറ്റസൂചിയിലോടുന്ന ആ വാച്ച് ആദരവോടെ സ്വീകരിച്ചു. അവള്‍ ചോദിച്ചു. ഒറ്റസൂചിയിലോടുന്ന വാച്ചോ? എന്തായിത്..? അവള്‍ വാച്ചിന്റെ കഥ കേള്‍ക്കാന്‍ കാതുകള്‍ നീട്ടി.
 ജീവിതത്തിന്റെ  വൈവിദ്ധ്യത്തെയും അപാരതയെയും കാന്തമായ മനസ്‌സുകൊണ്ട് നോക്കിക്കാണുന്ന അസാധാരണമായ കഥകളുടെ ഒരു സമാഹാരം.