വി.കെ.എന്റെ പ്രമുഖ നോവലുകളിലൊന്ന്. നായര്‍ പ്രമാണിയായ ചാത്തുനായര്‍ സര്‍ ചാത്തു ആകുന്നതും തുടര്‍ന്നു പടിപടിയായി വളര്‍ന്നു ഒടുവില്‍ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്നതുമായ കഥ പറയുന്നതാണിത്. ഫ്യൂഡലിസത്തില്‍ നിന്ന് ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്കുള്ള കേരളത്തിന്റെ പരിണാമത്തിന്റെ കഥയാണിത്. ഖജാനാവില്‍ ബാക്കിയുള്ള നാല് കോടി രൂപ തനിക്കും വൈസ്രോയിക്കുമായി പങ്കുവച്ചെടുത്തു രാജ്യഭരണം കൈയൊഴിഞ്ഞു മടങ്ങുന്നു സര്‍ ചാത്തുനായര്‍. വി.കെ.എന്‍ നര്‍മ്മം അതിന്റെ എല്ലാ സൗന്ദര്യതോടെയും ഈ ക്യതിയില്‍ കാണാം. ഈ നോവലിന് മുട്ടത്തു വര്‍ക്കി അവാര്‍ഡു നേടിയിട്ടുണ്ട് ഈ നോവല്‍. 'പിതാമഹനെ' കുറിച്ച് എം.കെ.സാനു ഇങ്ങനെ പറയുന്നു:
ആ ചിരിയില്‍ ഔഷധവീര്യമടങ്ങിയിട്ടുണ്ടെന്ന് നാം അറിയുകയില്ല. എന്നാല്‍ ആരെങ്കിലും പറഞ്ഞു കേള്‍ക്കുമ്പോള്‍ അത് സത്യമാണെന്ന് നാം സമ്മതിച്ചുപോകും. സര്‍ ചാത്തു ഈ കാലഘട്ടത്തിന്റെ ഹീറോ ആണെങ്കില്‍ പിതാമഹന്‍ നമ്മിലുണര്‍ത്തുന്ന ചിരിയില്‍ക്കൂടി മറ്റൊരു നായകസങ്കല്പം ഉരുത്തിരിയുകയാണ് ചെയ്യുന്നത്. വി.കെ.എന്‍. സാഹിതി നല്ലൊരു ചികിത്സയുടെ ഫലമാണ് ഉളവാക്കുക.