ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ ഒരു കവിതയാണ് പൂതപ്പാട്ട്. മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന ഈ കവിത ഇടശ്ശേരിയുടെ പ്രധാന കൃതികളിലൊന്നായി കണക്കാക്കപ്പെടുന്നു. പൂതപ്പാട്ട് അനുവാചകരുടെ ഹൃദയത്തില്‍ താലോലിക്കാന്‍ കഴിയുന്ന ഒന്നാന്തരം മിത്തിനെയാണ് ആവിഷ്‌കരിക്കുന്നത്.