മേല്പത്തൂര്‍ നാരായണഭട്ടതിരിയുടെ പ്രധാന വ്യാകരണ കൃതിയാണ് പ്രക്രിയാ സര്‍വ്വസ്വം. പാണിനീയ സൂത്രങ്ങളുടെ വ്യാഖ്യാനമാണ് ഇതിലെ പ്രതിപാദ്യം. അല്പാക്ഷരത്വമാണ് സൂത്രങ്ങളുടെ പ്രധാന സവിശേഷത. പദങ്ങളോ ഘടകപദങ്ങളോ സാധാരണയായി സൂത്രങ്ങളിലുണ്ടാവുകയില്ല. പാണിനീയ സൂത്രങ്ങള്‍ക്ക് അനുഷ്ടുപ്പ് പോലുള്ള വൃത്തത്തില്‍ വ്യാഖ്യാനം രചിക്കാനാണ് ഭട്ടതിരി മിക്കവാറും ഇതില്‍ തുനിഞ്ഞിരിക്കുന്നത്.