കെ.വേണു എഴുതി 1970ല്‍ പ്രസിദ്ധീകരിച്ച ശാസ്ത്രപുസ്തകമാണ് പ്രപഞ്ചവും മനുഷ്യനും. പ്രപഞ്ചം, പദാര്‍ത്ഥഘടന, സ്ഥലകാലം, ജൈവപരിണാമം, മനോവ്യവഹാരം തുടങ്ങിയ വിവിധവിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. 2013ല്‍ ഈ പുസ്തകം ക്രിയേറ്റീവ് കോമണ്‍സ് സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിച്ചു. നക്‌സലൈറ്റായിരുന്ന കെ. വേണു വളരെ ചെറുപ്പത്തില്‍ എഴുതിയതാണ് പ്രൗഢമായ ഈ കൃതി.