സാന്‍ഡിയാഗോ: കോമിക് പുസ്തകങ്ങളുടെയും അതിലെ കഥാപാത്രങ്ങളും സംഗമ വേദിയായി മാറിയിരിക്കുകയാണ് ജൂലായ് 19ന് തുടങ്ങിയ സാന്‍ഡിയാഗോ കോമിക്കോണ്‍ എന്ന വലിയ ഉത്സവം. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാണ് ഇത്. കോമിക്കോണില്‍ ഫാന്‍ഡം ഉള്‍പ്പെടെയുളള കുട്ടികളെ ആകര്‍ഷിച്ച കഥാപാത്രങ്ങളുടെ വേഷത്തിലാണ് ആരാധകരെത്തുന്നത്.
ഇത്തവണത്തെ പ്രത്യേക അതിഥികളില്‍ മുഖ്യന്‍ റാഫേല്‍ ആല്‍ബുക്കര്‍ക്കാണ്. അമേരിക്കന്‍ കോമിക്ക് വ്യവസായത്തിലെ അമരക്കാരനാണ്. കലാകാരന്‍ മാത്രമല്ല, ആള്‍ സ്റ്റാര്‍ ബാറ്റ്മാന്‍, അനിമല്‍ മാന്‍, ബാറ്റ്‌ഗേള്‍ തുടങ്ങിയ ബെസ്റ്റ് സെല്ലറുകളുടെ രചയിതാവുമാണ്. അമേരിക്കന്‍ വാമ്പയര്‍ എന്ന കൃതി ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ അവാര്‍ഡ് നേടി.
യോഷിതകാ അമാനോ എന്ന ജപ്പാന്‍ അനിമേറ്ററാണ് മറ്റൊരു അതിഥി. സെര്‍ജിയോ അറഗോണ്‍, മാര്‍ക്ക് ബെര്‍നാര്‍ഡിന്‍ തുടങ്ങിയവരുമുണ്ട്. ജൂലാ് 22 വരെയാണ് ഫെസ്റ്റിവല്‍.