ജില്ലാകേന്ദ്രം: തൃശൂര്‍
ജനസംഖ്യ: 29,75,440
സ്ത്രീ-പു. അനുപാതം: 1092/1000
കോര്‍പ്പറേഷന്‍: തൃശൂര്‍
മുനിസിപ്പാലിറ്റികള്‍: കുന്നംകുളം, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍, ചാവക്കാട്, ഗുരുവായൂര്‍
താലൂക്കുകള്‍: ചാവക്കാട്, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം, തലപ്പള്ളി, തൃശൂര്‍
മെയിന്റോഡ്: എന്‍ എച്ച് 17, എന്‍ എച്ച് 47.

ഭൂമിയുടെ കിടപ്പ്
വടക്ക് പാലക്കാട് ജില്ലയും കിഴക്ക് പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളും തെക്ക് എറണാകുളം, ഇടുക്കി ജില്ലകളും പടിഞ്ഞാറ് അറബിക്കടലുമാണ് അതിരിട്ടുകിടക്കുന്നത്. പശ്ചിമഘട്ടത്തിന്റെ മുകളില്‍നിന്ന് കടല്‍വരെ നീളുന്നു. മൊത്തം വിസ്തൃതി 3032 ച.കി.മീ.

ചരിത്രം
ത്യശ്ശിവപേരൂര്‍ എന്ന വാക്കില്‍ നിന്നാണ് ഇംഗ്‌ളീഷുകാര്‍ ട്രിച്ചൂര്‍ എന്നും പിന്നീടു തൃശൂര്‍ എന്നും അറിയപ്പെടുന്നു. ശിവന്റെ നാമത്തിലാണ് ജില്ല. വടക്കുംനാഥക്ഷേത്രം ഇരിക്കുന്ന ചെറിയകുന്നിന്റെ ചുറ്റുമുള്ളതാണ് ആസൂത്രിതമായ ടൗണ്‍. പ്രാചീനകാലത്ത് തെന്‍കൈലാസം, വൃഷഭാദ്രിപുരം എന്നീ പേരുകളിലും അറിയപ്പെട്ടു.

പ്രത്യേകതകള്‍
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം
പൂരങ്ങളുടെ നാട്
അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടം
മുസരിസ് എന്ന പ്രാചീനതുറമുഖം
എല്ലാ മതങ്ങളുടെയും സംഗമസ്ഥാനം
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഭദ്രകാളി ക്ഷേത്രം കൊടുങ്ങല്ലൂരില്‍
ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ക്രിസ്ത്യന്‍ പള്ളിയായ പുത്തന്‍പള്ളി.
ഇന്ത്യയിലെ ആദ്യത്തെ മുസ്‌ളീംപള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ്.
അയിത്തത്തിനെതിരെ നടന്ന വിശ്രുതമായ ഗുരുവായൂര്‍ സത്യാഗ്രഹം.
കേരളാകലാമണ്ഡലം, കേരളസാഹിത്യ അക്കാദമി, കേരളലളിതകലാ അക്കാദമി, സ്‌കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയ സാംസ്‌കാരികസ്ഥാപനങ്ങള്‍.
പീച്ചിയില്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്.

പ്രമുഖ സ്ഥാപനങ്ങളും സ്ഥലങ്ങളും
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം.
ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രം, മൂഴിക്കുളംക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, വടക്കുംനാഥക്ഷേത്രം, മൃഗശാല, പുരാവസ്തു മ്യൂസിയം, ശക്തന്‍തമ്പുരാന്‍ കൊട്ടാരം.
പുന്നത്തൂര്‍കോട്ട, മമ്മിയൂര്‍ ശിവക്ഷേത്രം, പുത്തന്‍പള്ളി, അര്‍ണോസ് പാതിരിപ്പള്ളി, ചേരമാന്‍ ജുമാമസ്ജിദ്.
വേദക്കാട് ക്ഷേത്രം, കലാമണ്ഡലം, ചെറുതുരുത്തി, കൂടല്‍മാണിക്യക്ഷേത്രം.
ഉണ്ണായിവാര്യര്‍ കലാനിലയം, കടവല്ലൂര്‍ അന്യോനം, തൃക്കൂര്‍ ശ്രീമഹാദേവക്ഷേത്രം, കൊടുങ്ങല്ലൂര്‍ ശ്രീകുരുംബഭഗവതി ക്ഷേത്രം, പാലയൂര്‍ സെന്റ്‌തോമസ് ചര്‍ച്ച്.

നാലമ്പലം
കര്‍ക്കിടകമാസത്തിലെ നാലമ്പലദര്‍ശനം പുണ്യമായി കരുതുന്നു. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ സഹോദരന്‍മാരുടെ ക്ഷേത്രങ്ങളുള്ള ഏകജില്ല.
തൊപ്പിക്കല്ലുകള്‍
ഗുരുവായൂരിനടുത്ത് കണ്ടാണശേ്ശരിയിലെ അരിയനൂര്‍ പ്രദേശത്ത് കാണുന്ന തൊപ്പിക്കല്ലും കുടക്കല്ലുകളും പുരാതനകാലത്ത് മനുഷ്യരെ സംസ്‌ക്കരിച്ചിരുന്നതാണ്. കാട്ടകാംബാല്‍ ഗുഹ, കക്കാട് എന്നിവയും പ്രശസ്തം. ഏഴു കുടക്കല്ലുകള്‍ പുരാവസ്തുവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ചരിത്രാതീതകാലം മുതല്‍ക്കേ ഉള്ളതാണ്.