ജില്ലാകേന്ദ്രം: കൊല്ലം
ജനസംഖ്യ: 25,85,208
സ്ത്രീ.പുരുഷ അനുപാതം: 1069/1000
സാക്ഷരത: 91.49%
കോര്‍പ്പറേഷന്‍: കൊല്ലം
മുനിസിപ്പാലിറ്റികള്‍: പുനലൂര്‍, പറവൂര്‍
താലൂക്കുകള്‍: കരുനാഗപ്പള്ളി, കുന്നത്തൂര്‍, പത്തനാപുരം, കൊട്ടാരക്കര, കൊല്ലം
വില്ലേജുകള്‍: 104
ബേ്‌ളാക്ക്പഞ്ചായത്ത്: അഞ്ചല്‍, അഞ്ചാലുംമൂട്, ചടയമംഗലം, ചവറ, ചിറ്റുമല, ഇത്തിക്കര, കരുനാഗപ്പള്ളി, കൊട്ടാരക്കര, മുഖത്തല, ഓച്ചിറ, പത്തനാപുരം, ശാസ്താംകോട്ട, പെട്ടിക്കവല.
ഗ്രാമപഞ്ചായത്ത്: 71

മെയിന്റോഡ്: എന്‍.എച്ച്. 47, എന്‍.എച്ച് 208, എം.സി.റോഡ്
കിടപ്പ്: വടക്ക് ആലപ്പുഴയും വടക്ക് കിഴക്ക് പത്തനംതിട്ടയും കിഴക്ക് തിരുനെല്‍വേലി ജില്ലയും തെക്ക് തിരുവനന്തപുരം ജില്ലയും പടിഞ്ഞാറ് അറബിക്കടലുമാണ്. കല്ലടയാറും ഇത്തിക്കരയാറും ജില്ലയിലൂടെ ഒഴുകുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായല്‍ ഇവിടെയാണ്.

ചരിത്രം
ക്വയിലോണ്‍ എന്ന് ഇംഗ്‌ളീഷുകാര്‍ വിളിച്ച കൊല്ലം അറബിക്കടലിലേ ഒരു തുറമുഖടൗണാണ്. അഷ്ടമുടിക്കായലിലാണ് തുറമുഖം. ദേശിങ്ങനാട് എന്നാണ് പഴയ പേര്. റോമക്കാരുടെയും ഫിനിഷ്യന്‍സിന്റെയും കാലം തെട്ടേ പ്രസിദ്ധം. പതിനാലാം നൂറ്റാണ്ടില്‍, 24 വര്‍ഷം നീണ്ട തന്റെ യാത്രക്കിടയില്‍ കണ്ട അഞ്ചുതുറമുഖങ്ങളില്‍ ഒന്നായി ലോക സഞ്ചാരി ഇബ്‌നുബത്തൂത്ത കൊല്ലത്തെ പരാമര്‍ശിക്കുന്നു. ചൈനീസ് വ്യാപാരം നടന്ന സ്ഥലം.

പ്രത്യേകതകള്‍:
കശുവണ്ടി വ്യവസായത്തിന്റെ സിരാകേന്ദ്രം
ധാതുനിക്ഷേപങ്ങളില്‍ സമ്പന്നം
സ്ഥലവലിപ്പം അനുസരിച്ച് ഏഴാമത്.
ഇവിടത്തെ പട്ടാഴിയിലാണ് ലോകത്തെ ഏറ്റവും നീളമുള്ള മുളമരം.
ഇന്ത്യയിലെ ആദ്യ ഇക്കോ- ടൂറിസ്റ്റ് കേന്ദ്രം തെന്‍മലയിലാണ്.
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി കല്ലടയാണ്.
ചട്ടമ്പിസ്വാമികള്‍ പന്മനയിലാണ് സമാധിയായത്.
ബ്രീട്ടീഷുകാര്‍ക്കെതിരെ  വേലുത്തമ്പി ദളവ യുദ്ധം പ്രഖ്യാപിച്ചതും കുണ്ടറ വിളംബരം പുറപ്പെടുവിച്ചതും ഇവിടെയാണ്.
കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം ജനിച്ചത് കൊട്ടാരക്കരയിലാണ്.
ഏറ്റവും വലിയ ശുദ്ധജല തടാകം ശാസ്താംകോട്ടയിലാണ്.

തെന്മല:
കൊല്ലം-ചെങ്കോട്ട റോഡും തിരുവനന്തപുരം-ചെങ്കോട്ട റോഡും സന്ധിക്കുന്ന സ്ഥലമായ തെന്മലയിലാണ്. ഇന്ത്യയിലെ ആദ്യ ഇക്കോ-ടൂറിസം സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത് കൊല്ലത്തിന്റെ 66 കിലോമീറ്റര്‍ തെക്കായ ഇവിടം കൊടുങ്കാടുണ്ട്. റബ്ബര്‍-തേയില തോട്ടങ്ങളുണ്ട്. ഇവിടെ നിന്ന് പലതരം തടികള്‍ രാജ്യത്തിന്റെ പലഭാഗത്തേക്കും കൊണ്ടു പോകുന്നു. തെന്മല ഡാം സൈറ്റ് വിനോദസഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിട്ടുണ്ട്.

 
നീണ്ടകര: 
കൊല്ലത്തിന് 8 കിലോമീറ്റര്‍ വടക്കുള്ള നീണ്ടകര 1953 ല്‍ സ്ഥാപിച്ച ഇന്തോ-നോര്‍വിജിയന്‍ ഫിഷറീസ് കമ്മ്യൂണിറ്റി പദ്ധതിയുടെ ആസ്ഥാനമാണ്. ഇതിന്റെ ഭാഗമാണ് ശക്തികുളങ്ങരയിലെ ബോട്ട്‌യാര്‍ഡ് ബില്‍ഡിംഗ്. മത്‌സ്യത്തൊഴിലാളികളുടെ പരിശീലന സ്ഥാപനം, ഐസ് ഫാക്ടറി, റഫ്രിജറേഷന്‍ പ്‌ളാന്റ്, നീണ്ടകര തുറമുഖം എന്നിവയെല്ലാം മത്‌സ്യബന്ധനത്തിനുള്ളതാണ്.


 

ഓച്ചിറ:
കൊല്ലത്തിന് 32 കിലോമീറ്റര്‍ വടക്ക്.
ഇവിടത്തെ പരബ്രഹ്മക്ഷേത്രത്തിന് കെട്ടിടമോ വിഗ്രഹമോ ഇല്ല. ഓച്ചിറക്കളി വിഖ്യാതമാണ്.

അഞ്ചല്‍:
പുനലൂരിന് 13 കിലോമീറ്റര്‍ തെക്ക്. മാസത്തില്‍ രണ്ടുതവണ നടക്കുന്ന കാലിച്ചന്ത പ്രശസ്തമാണ്.
ഭഗവതിക്ഷേത്ത്രില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുടിയേറ്റ് ഉത്‌സവം ശ്രദ്ധേയമാണ്.


ജടായുപാറ:
എം.സി. റോഡിലെ ചടയമംഗലത്ത് ജടായുപാറ എന്ന പേരില്‍ വലിയപാറ. സീതയെ അപഹരിച്ചുകൊണ്ടുപോയ രാവണനെ നേരിട്ടപ്പോള്‍ ജടായുപക്ഷി ചിറകറ്റു വീണ ഇടം എന്നാണ് പുരാണം.