ചന്ദ്രിക

സാരമിലെ്‌ളന്‍ സന്താപ,മവിടുന്നതോര്‍ത്തശ്രു
ധാരയില്‍ക്കുളിക്കൊലേ്‌ള,ഹൃദയം പുണ്ണാക്കൊലേ്‌ള!
സാമ്പ്രതം പിടിച്ചെന്നെ വലിപ്പൂ ബന്ധുക്കള
ദ്ദാമ്പത്യവാടിക്കുള്ളില്‍ വിശ്രമിപ്പിക്കാനായി.
അഴലിന്‍ തീജ്ജ്വാലകളല്‌ളാതെ കാണ്‍മീല ഞാ
നവിടെ,ബ്ഭവാനെന്നോടൊന്നിച്ചങ്ങിലെ്‌ളന്നാകില്‍!
മറ്റൊരാള്‍ക്കെന്നെദ്ദാനംചെയ്വതേക്കാളുമെന്റെ
പട്ടടയവര്‍ വേഗം കൂട്ടുകയലേ്‌ള ഭേദം?

രമണന്‍

ഈവിധം നിശിതമാം വാക്കുകളത്തേനോലും
നാവില്‍നിന്നുതിര്‍ന്നാലോ? നീയിദം ക്ഷോഭിച്ചാലോ?
വാത്സല്യനിധികളാമഗ്ഗുരുക്കള്‍തന്നേര്‍ക്കു
മൂര്‍ച്ചയുള്ളൊരുവാക്കുമെറിയാന്‍ പാടില്‌ളാ നീ!
നിസ്‌സാരന്‍ ഞാനെ,ന്‍കാര്യമെമ്മട്ടുമായിക്കോട്ടേ;
ചെറ്റുമപ്പിതാക്കളോടഹിതം ഭാവിക്കൊലേ്‌ള!
കനിവാര്‍ന്നിക്കാര്യത്തില്‍ കണ്ണയയ്ക്കുവാന്‍മാത്രം
കഴിയുംവിധമെല്‌ളാം യാചിക്കാന്‍മാത്രം നോക്കു.

(ചന്ദ്രിക സാരിയുടെ ഉള്ളില്‍ ഒളിച്ചുവച്ചിരുന്ന ഒരു മുല്‌ള മാല എടുത്തു നിവര്‍ത്തി സുസ്‌മേരവദനയായി രമണന്റെ കഴുത്തില്‍ അണിയിക്കുന്നു. അതേനിമിഷംതന്നെ കുറച്ചകലെയായി ഏതോ അപകടത്തിലകപെ്പട്ടപോലെ ഒരു പക്ഷിയുടെ ദയനീയരോദനം ക്ഷണനേരം അവിടെമുഴുവന്‍ വ്യാപിക്കുന്നു. ആദ്യം രമണന്റെ മുന്നം വികസിക്കയും രോദനം കേള്‍ക്കുന്ന ഉടനെ ഏതോഒരവ്യകതഭീതിയില്‍ ആ വികാസശോണിമ നിശേ്ശഷം അപ്രത്യക്ഷമായി, നിസ്‌തേജമായിത്തീരുകയും ചെയ്യുന്നു. രമണന്‍ ശിലാതലത്തില്‍നിന്നു പിടച്ചെഴുന്നേല്‍ക്കുന്നു; ഒപ്പം ചന്ദ്രികയും. രമണന്റെ ശരീരം വിറയ്ക്കുന്നു. ചന്ദ്രിക അടുത്തുചെന്ന് രമണന്റെ കഴുത്തില്‍ കൈചുറ്റി മുന്നം മാറില്‍ചേര്‍ത്തു നില്‍ക്കുന്നു. അനന്തരം മുന്നമുയര്‍ത്തി പ്രസന്നതയോടെ)