ഹരിശങ്കര്‍ കര്‍ത്താ

ഉടുപ്പുകള്‍ക്കുള്ളില്‍ നിറയെ
അസ്വസ്ഥരായ ചിത്രശലഭങ്ങളാണ്

ഓരോ കുടുക്കഴിക്കുമ്പോഴും
നമുക്ക് ചുറ്റുമുള്ള മരങ്ങളില്‍
കൂടുതല്‍ പൂവുകള്‍ വിടര്‍ത്തുന്നു

വസന്തം ചിത്രശലഭങ്ങളെയല്ല
ചിത്രശലഭങ്ങള്‍ വസന്തത്തെ കൊണ്ടുവരുന്നു

നമ്മളീ വേനലുകളെ ഇനിയും സഹിക്കണോ?

harisankarkartha@gmail.com