കരിവാരിത്തേക്കപെ്പട്ട ഒരു വര്‍ഗ്ഗത്തിന്
കളിപ്പാട്ടങ്ങളില്‌ള
കളിവള്ളങ്ങള്‍ക്ക്
ഇറവെള്ളമില്‌ള.

 

കറുത്തവനും ദളിതനുമായ ദ്രാവിഡന്റെ ആത്മബോധം ഉള്‍ക്കരുത്താകുന്ന നിരവധി രചനകള്‍ അയ്യപ്പന്‍േറതായിട്ടുണ്ട്. കീഴാളരായ ആണും പെണ്ണും അയ്യപ്പന്‍ കവിതയില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപെ്പടുന്നു. സൂക്ഷ്മത്തിലും സ്ഥൂലത്തിലും കീഴാളമുദ്രകള്‍ പതിപ്പിച്ചുകൊണ്ടാണ് അയ്യപ്പന്‍ കവിതകള്‍ പലതും ഉള്‍വായനയിലേക്ക് വരുന്നത്. ‘സൈറണ്‍’ (മുക്തഛന്ദസ്‌സ്) എന്ന കവിതയില്‍ കാണാതായ ചന്ദ്രചൂഡനെ വിവരിക്കുന്നു:
അഞ്ചടി അഞ്ചിഞ്ച് പൊക്കം
നിറം കറുപ്പ്
ഗോത്രം ദ്രാവിഡം
വരേണ്യവര്‍ഗ്ഗശത്രു
മുഖത്തൊരു കറുത്ത കല
നെഞ്ചില്‍ അമ്പുകൊണ്ട അടയാളം
കഴുത്തില്‍ കല്യാണമറുക്
മുതുകിലൊരു പുലിനഖപ്പാട്.
ഒളിപേ്പാരാളിയായതിനാല്‍
അവന്‍ ഒരു പേരുകാരനല്‌ള;
നന്ദന്‍ അലെ്‌ളങ്കില്‍ ശശിധരന്‍ അഥവാ
ബാലഗോപാലമേനോന്‍,
കാലത്തിന്റെ നെഞ്ചളന്ന്് അവന്‍
കതിന പൊട്ടിച്ചു.
രക്തത്തിലെ ഇത്തിള്‍ക്കണ്ണികള്‍
ചുവപ്പ് ചോര്‍ത്തി
അവനെ വിധ്വംസകനാക്കി
ചന്ദ്രചൂഡന്റെ അപ്പൂപ്പന്‍ അണക്കെട്ടു നിര്‍മ്മിച്ചവനായിരുന്നു. അച്ഛന്‍ പേനകൊണ്ട്്’ഭൂമിയുഴുന്നവനായിരുന്നു. എന്നാല്‍ ഇന്ന് അന്നവും അക്ഷരവും അച്ഛനു കാണാന്‍ വയ്യ. ചന്ദ്രചൂഡനെ കാണാനില്‌ള. നാടിന്റെ ‘ഭൂതകാലം’ ഭൂപടത്തില്‍ നിന്ന് മാഞ്ഞിരിക്കുന്നു.
ചൂഷണത്തിന്റെ ക്രൂര-ബീഭത്സ മുഖങ്ങളെക്കുറിച്ച്് ‘മാളമില്‌ളാത്ത പാമ്പി’ലും, ‘നീല’ത്തിലും, ‘ചുരത്തിലെ ചുവടുകളി’ലും, ‘കള്ളനും പോലീസി’ലും, ‘വാസ്തുഹാര’യിലും, ‘കുട്ടികളും രക്തസാക്ഷികളി’ലും, ‘കല്‍ക്കരിയുടെ നിറമുള്ളവരി’ലും ‘ഴാങ് വാന്‍ ഴാങി’ ലുമെല്‌ളാം ആവര്‍ത്തിക്കുന്നുണ്ട്. കുരുടിയും രക്തസാക്ഷിയും തെണ്ടിയും വേശ്യയും തൊഴിലാളികളും – ദമിതരും ദളിതരുമായ മനുഷ്യജന്മങ്ങളുടെ ഒരു സ്ഥിരലോകമില്‌ളാതെ എ. അയ്യപ്പന്റെ കവിത തന്നെ ഇല്‌ള എന്നതാണ് വാസ്തവം.