ചില സമുദായക്കാര്‍ പരേതക്രിയയോടനുബന്ധിച്ചുള്ള ബലി നദിയില്‍ ഒഴുക്കുകയാണ് പതിവ്. വാഴപ്പോളകൊണ്ട് ബലിപീഠമുണ്ടാക്കി, അതില്‍ എല്ലാം അര്‍പ്പിച്ചശേഷം വെള്ളത്തിലൊഴുക്കും. അതില്‍ ഒരു കോത്തിരിയും കുത്തിയിരിക്കും. ചിലര്‍ ബലിയിട്ട വസ്തുക്കള്‍ ഒരു പാത്രത്തിലാക്കി നദിയില്‍ കൊണ്ടിട്ട് കുളിച്ച് പാത്രവുമെടുത്ത് തിരിച്ചുവരും.