ഓടുകൊണ്ടോ, വെള്ളികൊണ്ടോ, പിച്ചളകൊണ്ടോ വാര്‍ത്തുണ്ടാക്കുന്ന വിളക്ക്. ഇത് പല വലിപ്പത്തിലും രീതിയിലുമുണ്ട്. പിരിയന്‍ വിളക്ക്, ഒഴുക്കന്‍ വിളക്ക് എന്നിങ്ങനെ പേരിലും വ്യത്യാസം കാണും. ക്ഷേത്രങ്ങളിലും കാവുകളിലും ഹൈന്ദവഭവനങ്ങളിലും നിലവിളക്കുണ്ടാകും. എല്ലാ കര്‍മങ്ങള്‍ക്കും നിലവിളക്ക് അത്യാവശ്യമാണ്. നിലവിളക്കില്‍ ഏറ്റവും വലുപ്പം കൂടിയത് കളിവിളക്കുകളാണ്.