മയിലിന്റെ വേഷം ധരിച്ചുകൊണ്ട് ചെയ്യുന്ന നര്‍ത്തനം. സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ അനുഷ്ഠാനകലയാണ് മയിലാട്ടം. മുഖത്തു തേപ്പും കിരീടവും കൊക്കും പീലിച്ചിറകുമുള്ളതാണ് വേഷം. തിരുവിതാംകൂര്‍ പ്രദേശത്ത് ഈ കല നിലവിലുണ്ട്.