വര്‍ഗപരമായി ജനങ്ങള്‍ സംഘടിക്കുമ്പോള്‍ ജാതി സ്വയം കൊഴിഞ്ഞുപോകും എന്നുകരുതിയോ അലെ്‌ളങ്കില്‍ ജാതീയമായ പ്രശ്‌നങ്ങള്‍ തങ്ങളുടെ വ്യാഖ്യാന വ്യവസ്ഥയ്ക്ക് വഴങ്ങാത്ത ഒന്നായി നിലകൊണ്ടതുമാകാം ഇതിനു കാരണം.
നവോത്ഥാന മൂല്യങ്ങളിലേക്കു മടങ്ങുവാന്‍ പുകസ ആഹ്വാനം ചെയ്യുന്ന കാഴ്ചയാണ് ഇപേ്പാള്‍ നാം കാണുന്നത്. നവോത്ഥാനം എന്ന ഭൂതകാലം ഒരു സുവര്‍ണ കാലഘട്ടമായി തോന്നുക വര്‍ത്തമാനകാലം ഒരു വെല്‌ളുവിളിയായി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ്. പക്ഷേ മടങ്ങിപേ്പാക്കുകള്‍ അസാധ്യമോ അലെ്‌ളങ്കില്‍ ഒളിച്ചോടലോ ആണെന്ന കാര്യം നാം ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. ഒരു ഇടതുപക്ഷ സാംസ്‌കാരിക സംഘടനയുടെ ഈ ഗൃഹാതുരത അത്ര അഭിലഷണീയമാണോ എന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്. നവോത്ഥാന പ്രസ്ഥാനവും അതിന്റെ നേതാക്കളും നല്‍കുന്ന പാഠം പാരമ്പര്യവുമായി നാം പുലര്‍ത്തേണ്ട ബന്ധം ഗൃഹാതുരതയുടേതല്‌ള എന്നും മറിച്ച് ഒരു വൈരുധ്യാധിഷ്ഠിതമായ ബന്ധമായിരിക്കണം എന്നുമാണ്. പാരമ്പര്യത്തെ അന്ധമായി എതിര്‍ക്കുന്നതോ പ്രകീര്‍ത്തിക്കുന്നതോ നന്നല്‌ള. നമ്മുടെ നവോത്ഥാന നായകര്‍ പാരമ്പര്യത്തില്‍ ഊന്നി നില്‍ക്കുകയും നല്‌ളതു സ്വീകരിക്കുകയും ചെയ്തവരാണ്. അതുകൊണ്ട് കേരളത്തില്‍ സംഭവിച്ച നവോത്ഥാനം പാശ്ചാത്യമായ അനുകരണമായില്‌ള. എന്നാല്‍ ഈ നവോത്ഥാന പ്രക്രിയ ഭരണകൂടവുമായി ഏറ്റുമുട്ടുന്നതോ കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള രാഷ്ട്രീയ നിലപാടിന് പ്രാമാണ്യം കൊടുക്കുന്നതോ ആയിരുന്നില്‌ള. ജാതി വ്യവസ്ഥയ്‌ക്കെതിരെ ഫലപ്രദമായ സമരമുഖങ്ങള്‍ തുറക്കുവാനും നവോത്ഥാന പ്രസ്ഥാനം പരാജയപെ്പട്ടതായി നാം തിരിച്ചറിയുന്നു. ഇന്ന് ജാതി സംഘടനകളായി നവോത്ഥാന പ്രസ്ഥാനത്തില്‍ പങ്കുകൊണ്ട സംഘടനകള്‍ അധഃപതിച്ചിരിക്കുന്നു.