പോൾ.ഡി.ആർ

 

ഒരുദീർഘനിശ്വാസമലയടിച്ചുയരുന്നു
മനസ്സിൽകൊടുങ്കാട്കത്തിടുന്നു
ഭീതിയാലാത്മാവ്ഊടാടിപ്പായുന്നു
ലോകമേകേൾപ്പൂനിൻജനരോദനം.

മനുകുലംകീഴടക്കീടുന്നുനിത്യവും
മരണംവരെകാർന്നെടുത്തുലക്ഷങ്ങളെ
കൊറോണവൈറസാംകോവിഡ്പത്തൊൻപത്
ചൈനയിൽനിന്നുമീകേരളത്തിൽ.

ഇറ്റലിയിൽനിന്നുമെത്തിയറാന്നിക്കാർ
വൃദ്ധരാംമാതാപിതാക്കൾക്കുനൽകുന്നു
ഇന്ത്യാചരിത്രത്തിൽതോമസുംമറിയവും
ആസ്പത്രിവിട്ടതോഇരുപത്തിയാറാംനാൾ.

പേരുകേട്ടോർചിലർആളിക്കത്തീടുന്നു
എണ്ണയില്ലാത്തദീപങ്ങളായ്മാറുന്നു
ഉറ്റവരെപ്പോലുംകാണുവാനാകാതെ
നിർജീവഗാത്രങ്ങളാ യമർന്നീടുന്നു.

ഒരുദീർഘനിശ്വാസമലയടിച്ചുയരുന്നു
മനസ്സിൽകൊടുങ്കാട്കത്തിടുന്നു
ഭീതിയാലാത്മാവ്ഊടാടിപ്പായുന്നു
ലോകമേകേൾപ്പൂനിൻജനരോദനം.

ചരിത്രത്തിൽകോറാത്തപ്രതിസന്ധിയായി
മന്ത്രിസഭായോഗങ്ങൾവിലയിരുത്തുന്നു
ക്രാന്തദർശിയായ്കർമ്മസേനാനിയായ്
സടകുടഞ്ഞടുക്കുന്നുവിജയത്തിനായ്.

ആരോഗ്യമന്ത്രാലയ മുണരുന്നുസന്തതം
പോലീസുകാർകർമ്മനിരതരായ്മാറുന്നു
ലോക്‌ഡൗൺക്വാറന്റയിൻഐസൊലേഷൻ
ദിനരാത്രമായ്കാലചക്രംകറങ്ങുന്നു.

ഹെൽപ് ലൈൻനമ്പരുകൾ ആശ്വാസമായി
നേർരേഖയായ്റൂട്ട്മാപ്പുംമാറി
ഹാൻഡ് വാഷുംമാസ്കുംസാനിറ്റൈസർഗൗൺ
സാമൂഹ്യഅകലവുംജനനന്മക്കായ്.

റോഡ്ഗതാഗതംതീവണ്ടിമാർഗവും
ആകാശസഞ്ചാരജലപാതയില്ല
വിദ്യാലയങ്ങളിലധ്യയനമില്ലാതായ്
ആരാധനാലയവുമടച്ചുപൂട്ടീടുന്നു.

പ്രതിരോധസന്നദ്ധസേനവാളന്റിയർ
ജാഗ്രതാസമിതിമുന്നേറ്റമായി
വാഹനംപാടില്ലകൂട്ടങ്ങൾപാടില്ല
നിരോധനംലംഘിച്ചാൽആകാശഡ്രോൺ.

ഒരുദീർഘനിശ്വാസമലയടിച്ചുയരുന്നു
മനസ്സിൽകൊടുങ്കാട്കത്തിടുന്നു
ഭീതിയാലാത്മാവ്ഊടാടിപ്പായുന്നു
ലോകമേകേൾപ്പൂനിൻജനരോദനം.

സംസ്ഥാനസർക്കാർസൗജന്യറേഷൻ.
കിറ്റുകൾതൊഴിലാളി ക്ഷേമപെൻഷനുകൾ
മരുന്നിന്റെലഭ്യതരോഗപ്രതിരോധം
സമൂഹഅടുക്കളയുംപൂർണ്ണസംതൃപ്തി.

ആരോഗ്യരംഗത്തെഅർപ്പണബോധം
മരുന്നുംകുടിവെള്ളോംവീട്ടിലെത്തിച്ചു
വാനരപ്പടകൾക്കുംശ്വാനപ്പരിഷയ്ക്കും
വിഭവമൊരുക്കിയോർക്കഭിവാദനം.

ഭീതിവേണ്ടാതെല്ലുംധൈര്യമായ്നീങ്ങാം
ബദൽപ്രയോഗവുമായ്പരിമിതിക്കുള്ളിൽ
വിദേശത്തനേകംമലയാളിമരിക്കുമ്പോൾ
സ്വദേശത്തനേകംവിദേശിക്കുസൗഖ്യം.

റാപ്പിഡ്ടെസ്റ്റുകളുംസാങ്കേതികവിദ്യയും
കൊറോണയെഓടിച്ചുതോൽപ്പിക്കുന്നു
ലോകരാജ്യങ്ങൾവിറങ്ങലിച്ചീടുമ്പോൾ
കേരളംഒറ്റക്കെട്ടായിനില്പൂ.

അടച്ചിടൽസമ്പർക്കരോഗപരിശോധന
സമൂഹവ്യാപനംചികിത്സയായി
കേരളത്തിന്റെയീമാന്ത്രികശക്തിയെ
കേന്ദ്രവൻരാജ്യങ്ങള നുകരിപ്പൂ.

മുൻനിരത്തേരാളിമുഖ്യമന്ത്രിയും
വിളക്കേന്തിയമാലാഖആരോഗ്യമന്ത്രിയും
ദൈവത്തിൻനാടായകേരളമണ്ണിൽ
അഭിനന്ദനത്തിന്റെതേരിലേറി.

ഒരുദീർഘനിശ്വാസമലയടിച്ചുയരുന്നു
മനസ്സിൽകൊടുങ്കാട്കത്തിടുന്നു
ഭീതിയാലാത്മാവ്ഊടാടിപ്പായുന്നു
ലോകമേകേൾപ്പൂനിൻജനരോദനം.