ആത്മീയ ആമി

ഉയരുന്ന ശ്വാസമുകുളങ്ങളിൽ
ഉണരുന്നു
നോവിന്റെ സ്പന്ദനങ്ങൾ
ഒറ്റക്കിരുന്നുരുകുന്ന ജീവനോ നാലുചുമരുള്ള ബന്ധനത്തിൽ..

വെട്ടിപ്പിടിക്കുവാനും
കൊടികുത്തുവാനും
കൈകുമ്പിളിൽ നിറച്ചുശിരുകാട്ടാനായി
മനുജന്റെ മാത്സര്യ വ്യപനത്തിൽ
കാലം മരിച്ചുവീഴുന്നു

ഒരു കുഞ്ഞന്റെ
പ്രതികാര വികൃതിയായി
ലോകം വിറച്ചിന്ന്
പനിതുള്ളിടുന്നു..

ദൂരമറിയാതെയായി
തീരമറിയാതെയായി
വേഷമറിയാതെ
ഭാഷയറിയാതെ
നീളുന്നു കോവിടിൻ
കളിവിളയാട്ടപ്പെരുംതിറ

ഒറ്റക്കിരിക്കണം
പൊരുതിജയിക്കണം
ബന്ധങ്ങളൊരുകാതം
ദൂരെനിന്നാകണം..

കാഴ്ച്ചയിതു
പകുതിയിൽ നിന്ന്
കാഴ്ച്ചയിതു
നാടിന്റെ നേർമുഖത്തിൽനിന്ന്..

കാലം പതിയെ
തിരിഞ്ഞൊന്നു നോക്കുന്നു
കാണാത്ത ചിത്രങ്ങളിന്നു കാണുന്നു

പുകയില്ല
പൊടിയില്ല ആൾത്തിരക്കില്ല
പെയ്തിറങ്ങുന്നുണ്ട്
മേഘമൗനങ്ങളും
ഒരു നീരുറവയും
ഒഴുകിത്തിമർപ്പുണ്ട്
വിഷമയമേൽക്കാത്ത
ആശ്വാസലഹരിയിൽ..

മണ്ണിൻ വിയർപ്പിന്ന്‌
മനുഷ്യന്റെ ഗന്ധമായി
പ്രകൃതിയും ചിരിക്കുന്നു
മനോഹരിയായി..

കാലമിനിയും നടന്നു നീങ്ങുന്നു
അതിജീവനത്തിന്റെ
ചിറകുനേടി..

എത്ര കണ്ടാലും പഠിക്കാത്ത പാഠം നീ
നിപ്പയും, പ്രളയവും
ഒടുവിലീ കോവിടും
ഇനിയെങ്കിലും
ഒത്തൊരുമിച്ചു ചേരുനീ..

അകലെയല്ലരുകിലാണാ
ചക്രവാളം
പുനർജ്ജനി നേടുവാൻ
നീളുന്ന കാതം
ഒന്നിച്ചൊരുമിച്ചു
നമുക്ക് നേടാം
രോഗവിമുക്തമാം
പുതുപ്പുലരി…