ഹസ്തലക്ഷണദീപിക

കേരളത്തില്‍ രചിക്കപ്പെട്ട ഒരു നാട്യശാസ്ത്രഗ്രന്ഥമാണ് ഹസ്തലക്ഷണദീപിക. കടത്തനാട്ട് ഉദയവര്‍മ്മ തമ്പുരാനാണ് നാട്യശാസ്ത്രത്തിലെ കൈ മുദ്രകളുടെ പ്രയോഗവും വിവരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഈ കൃതി രചിച്ചത്. സംസ്‌കൃതശ്ലോകങ്ങളും അതിന്റെ മലയാളവ്യാഖ്യാനവും ചേര്‍ന്നുള്ള രൂപത്തിലാണ് ഈ കൃതി ക്രോഡീകരിച്ചിട്ടുള്ളത്. കേരളത്തിലെ നൃത്തപാരമ്പര്യത്തിന്റെ ഒരു അടിസ്ഥാനപ്രമാണമായി ഈ കൃതി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.