പണിതീരാത്ത വീട്
പണിതീരാത്ത വീട്(നോവല്‍)
പാറപ്പുറം
കെ.ഇ. മത്തായിയുടെ(പാറപ്പുറത്ത്) പ്രശസ്തനോവലാണ് പണിതീരാത്ത വീട്. 1964ലാണ് ഇത്
പ്രസിദ്ധീകരിക്കുന്നത്. നൈനിത്താളിന്റെ പശ്ചാത്തലത്തില്‍ രചിച്ച നോവലില്‍ ‘ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവുംകൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കുകീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്‍ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതമാണ്’ ആവിഷ്‌കരിക്കുന്നത്. തന്റെ സൈനികജീവിതത്തിന്റെ വലിയൊരു പങ്ക് നൈനിത്താളില്‍ ചെലവഴിച്ച പാറപ്പുറത്ത്,അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പട്ടാളക്കഥ എഴുതുന്നത്.ആര്‍മി ആഫീസ് ക്ലര്‍ക്കായി നൈനിത്താളിലെത്തുന്ന ജോസ് ജേക്കബിന്റെ അനുഭവങ്ങളിലൂടെയാണ് നോവലിന്റെ ആഖ്യാനം. മെയ്ജൂണ്‍ സീസണില്‍
ആരംഭിച്ച് 1962 ഒക്‌ടോബറിലെ ചൈനീസ് ആക്രമണകാലത്ത് അവസാനിക്കുന്ന ആറുമാസത്തിലാണ് കഥ നടക്കുന്നത്. മാവേലിക്കരനിന്ന് നിലമ്പൂരില്‍ കുടിയേറിയതാണ് ജോസിന്റെ കുടുംബം. അദ്ധ്വാനിക്കാന്‍ തയ്യാറല്ലാത്ത അപ്പന്റെ സ്വഭാവം കാരണം ദാരിദ്ര്യത്തിലാകുന്ന കുടുംബത്തെയും സഹോദരിയെയും കരുതിയാണ് ജോസ് സൈനികസേവനത്തിന് എത്തുന്നത്. സീസണില്‍ സഞ്ചാരികളെത്തുമ്പോള്‍ ശബ്ദായമാനമാകുന്ന നൈനിത്താള്‍ സീസണ്‍ തീരുമ്പോള്‍ അശാന്തമായ നിദ്രയിലാകുന്നു.
Leave a Reply