തെറ്റും ശരിയും (കൂടുതല്‍)
തെറ്റ് ശരി
- അകകണ്ണ് അകക്കണ്ണ്
- അകകാമ്പ് അകക്കാമ്പ്
- അകമ്പിടി അകമ്പടി
- അക്ലിഷ്ഠം അക്ലിഷ്ടം
- അക്ഷരശ്ശുദ്ധി അക്ഷരശുദ്ധി
- അക്ഷരസംഖാതം അക്ഷരസംഘാതം
- അക്ഷയത്രിതീയ അക്ഷയതൃതീയ
- അഖണ്ഠം അഖണ്ഡം
- അഗ്നിപ്രതിഷ്ട അഗ്നിപ്രതിഷ്ഠ
- അഗ്നിവീധി അഗ്നിവീഥി
- അഗ്നിസ്പുലിംഗ അഗ്നിസ്ഫുലിംഗം
- അംഗപ്രദക്ഷണം അംഗപ്രദക്ഷിണം
- അംഗവൈകല്യത അംഗവൈകല്യം
- അംഗവേഷ്ഠി അംഗവേഷ്ടി
- അംഗസൗഷ്ടവം അംഗസൗഷ്ഠവം
- അംഗുഷ്ടം അംഗുഷ്ഠം
- അങ്ങാടിപ്പീഠിക അങ്ങാടിപ്പീടിക
- അങ്ങിനെ അങ്ങനെ
- അച്ചുക്കൂടം അച്ചുകൂടം
- അച്ചുതന് അച്യുതന്
- അജഗജാന്തരവ്യത്യാസം അജഗജാന്തരം
- അജഗളസ്ഥനം അജഗളസ്തനം
- അജ്ഞനം അഞ്ജനം
- അജ്ഞലി അഞ്ജലി
- അടക്ക അടയ്ക്ക
- അടിമത്വം അടിമത്തം
- അടിയന്തിരം അടിയന്തരം
- അണ്ഡകടാകം അണ്ഡകടാഹം
- അതാത് അതത്
- അതിഥീപൂജ അതിഥിപൂജ
- അതില്‍തന്നെ അതില്‍ത്തന്നെ
- അതിഭൗതീകം അതിഭൗതികം
- അതിവൃഷ്ഠി അതിവൃഷ്ടി
- അതുപ്രകാരം അതിന്‍പ്രകാരം
- അതൃത്തി അതിര്‍ത്തി
- അത്യാഗൃഹം അത്യാഗ്രഹം
- അത്യാവിശ്യം അത്യാവശ്യം
- അഥിതി അതിഥി
- അദ്ധ്യക്ഷം, അദ്ധ്യക്ഷ്യം ആദ്ധ്യക്ഷ്യം
- അദ്ധ്യാത്മികം ആദ്ധ്യാത്മികം
- അദ്യുതീയന് അദ്വിതീയന്‍
- അധക്കരിക്കുക അധ:കരിക്കുക
- അധപ്പതനം, അധ:പ്പതനം അധ:പതനം
- അനന്തിരവന് അനന്തരവന്
- അനര്ഗത അനര്‍ഘത
- അനര്ഘളം അനര്‍ഗളം
- അനലന്‍ (അഗ്നി) അനിലന്‍ (കാറ്റ്)
- അനിലന്‍ (കാറ്റ്) അനലന്‍ (അഗ്നി)