അലങ്കാരം
സാവയവോപമ | ഉപമാനോപമേയങ്ങള്‍ക്ക് അവയവം കല്പിച്ച് പ്രത്യേകം ഉപമിക്കുന്നത്. ഉദാ: തളിരുപോലധരം ഉപമാനോപമേയങ്ങള്‍ക്ക് അവയവം കല്പിച്ച് പ്രത്യേകം ഉപമിക്കുന്നത്. ഉദാ: തളിരുപോലധരം സുമനോഹരം ലളിതശാഖകള്‍ പോലെ ഭുജദ്വയം കിളിമൊഴിക്കു തനൗ കുസുമോപമം മിളിതമുജ്ജ്വലമാം നവയൗവനം (ഭാഷാശാകുന്തളം) |
അനന്വയം | തന്നോടു സമമായ് താന്‍താ- നെന്നു ചൊന്നാലനന്വയം ഇന്ദുവിന്ദുവിനോടൊപ്പം സുന്ദരാകൃതി ഭാസുരന്‍ ഉദാ: ഗഗനം തന്നോടു സമമായ് താന്‍താ- നെന്നു ചൊന്നാലനന്വയം ഇന്ദുവിന്ദുവിനോടൊപ്പം സുന്ദരാകൃതി ഭാസുരന്‍ ഉദാ: ഗഗനം ഗഗനം പോലെ സാഗരം സാഗരോപമം ശ്രീമൂലക നൃപനൊപ്പം ശ്രീമൂലക നൃപാലകന്‍ (എ.ആര്‍) |
ഉപമേയോപമ | ഉപമിക്കുന്നതന്യോന്യ- മുപമേയോപമാഖ്യമാം; വിപുല കൃപപോല്‍ കീര്‍ത്തി നൃപ തേ കീര്‍ത്തിപോല്‍ കൃപ. ഉപമിക്കുന്നതന്യോന്യ- മുപമേയോപമാഖ്യമാം; വിപുല കൃപപോല്‍ കീര്‍ത്തി നൃപ തേ കീര്‍ത്തിപോല്‍ കൃപ. ഉദാ: കരിയിതു ഗിരിയെപ്പോലെ ഗിരിയിക്കരിയെന്ന പോലത്യുച്ചന്‍ അരിവിക്കു മദാംബു സമം ചൊരിയുന്നു മദാംബുപോലരിവി. (എ.ആര്‍) |
പ്രതീപം | ഉപമാനോപമേയത്വം മറിച്ചിട്ടാല്‍ പ്രതീപമാം, നെന്മേനിവാകതന്‍ പുഷ്പം നിന്മേനിക്കൊപ്പമാം പ്രിയേ പ്രസിദ്ധമായ ഉപമാനത്തെ ഉപമേയമാക്കി ഉപമിക്കുക പ്രതീപാലങ്കാരം. പ്രതീപം=വിപരീതം എന്നു ശബ്ദാര്‍ത്ഥം. പ്രായേണ ഉപമിക്കുന്നതെല്ലാം ഗുണാധിക്യമുളള വസ്തുവിനോടാകുന്നു. അതിന് വൈപരീത്യം ചെയ്യുമ്പോള്‍ ഉപമേയത്തിന് ഉപമാനത്തേക്കാള്‍ വൈശിഷ്ട്യം സിദ്ധിക്കുന്നു. |
രൂപകം | അവര്‍ണ്ണ്യത്തോടു വര്‍ണ്ണ്യത്തി- ന്നഭേദം ചൊല്‍ക രൂപകം സംസാരമാം സാഗരത്തി- ലംസാന്തം മുങ്ങൊലാ സഖേ ഉപമാനവും ഉപമേയവും രണ്ടു വസ്തുക്കളല്ല, ഒന്നുതന്നെ എന്ന് അഭേദം കല്പിച്ച് ഉപമാനധര്‍മ്മത്തെ എടുത്ത് ഉപമേയത്തില്‍ വയ്ക്കുന്നത് രൂപകം. ഒന്നിന്റെ രൂപം മറ്റൊന്നിന് കൊടുക്കുന്നത് എന്ന് രൂപക ശബ്ദത്തിന് അര്‍ത്ഥം. ഉപമയില്‍ ഉപമാനമെന്നും ഉപമേയമെന്നും രണ്ടായി കാണപ്പെടുന്ന വസ്തുക്കളില്‍ ഉള്ള ഭേദബുദ്ധിയെ ഉപേക്ഷിച്ചാല്‍ അതു രൂപകമാവും. രൂപകം, ഉപമേയമാകുന്ന ഭിത്തിയില്‍ ഉപമാനത്തിന്റെ ചിത്രമെഴുതുന്നു എന്നു പറയാം. ഉദാഹരണത്തില്‍, പല ധര്‍മ്മങ്ങളെക്കൊണ്ടുള്ള സാദൃശ്യം പ്രമാണിച്ച്, സംസാരം എന്നു പറയുന്നതു ഒരു സാഗരം തന്നെ എന്ന് അഭേദം കല്പിക്കപ്പെട്ടിരിക്കുന്നു. സാഗരത്തിലെന്ന പോലെ സംസാരത്തില്‍ മുങ്ങൊലാ എന്നു പറഞ്ഞാല്‍ ഇതുതന്നെ ഉപമയാകും. ഇവിടെ നീയാം തൊടുകുറി എന്നു രാജാവിനെ ഭൂമിയുടെ തിലകമാക്കി രൂപണം ചെയ്തിരിക്കുന്നു. 1.നിരവയവം 2.സാവയവം 3.പരംപരിതം എന്ന് രൂപകം മൂന്നുവിധമുണ്ട്. |
അപഹ്‌നുതി | സ്വധര്‍മ്മത്തെ മറച്ചന്യ- ധര്‍മ്മാരോപമപഹ്‌നുതി തിങ്കളല്ലിതു വിണ്‍ഗംഗാ പങ്കജം വികസിച്ചത്. വര്‍ണ്ണ്യവസ്തുവിനെ അതല്ലെന്ന് ശബ്ദം കൊണ്ടുതന്നെയോ അര്‍ത്ഥംകൊണ്ടോ നിഷേധിച്ചിട്ട് അതിനോടു സദൃശമായ മറ്റൊരു വസ്തുവാണെന്ന് പറയുന്നത് അപഹ്‌നുതി. ഒന്നിനെ അതല്ലെന്നു മറയ്ക്കുക എന്ന് അര്‍ത്ഥയോജന. ഉദാഹരണത്തില്‍, ആകാശഗംഗാപങ്കജത്തിന്റെ ധര്‍മ്മത്തെ ആരോപിക്കാന്‍ വേണ്ടി ചന്ദ്രനെ ചന്ദ്രനല്ലെന്ന് നിഷേധിച്ചിരിക്കുന്നു. |
ഉല്‍പ്രേക്ഷ | മറ്റൊന്നിന് ധര്‍മ്മയോഗത്താ- ലതുതാനല്ലയോ ഇതു എന്നു വര്‍ണ്ണ്യത്തിലാശങ്ക- യുല്‍പ്രേക്ഷാഖ്യായലംക്യതി. വര്‍ണ്ണ്യത്തില്‍ അവര്‍ണ്ണ്യത്തിന്റെ ധര്‍മ്മത്തിനു ചേര്‍ച്ച കാണുകയാല്‍ അതുതന്നെ ആയിരിക്കാമിത് എന്നു ബലമായി ശങ്കിക്കുക എന്നതാണ് ഉല്‍പ്രേക്ഷ. ഉല്‍പ്രേക്ഷിക്കുക=ഊഹിക്കുക എന്ന് അക്ഷരാര്‍ത്ഥം. ഉദാ: ചുമന്നു ചന്ദ്രക്കലപോല്‍ വളങ്ങും വിളങ്ങി പൂമൊട്ടുടനേ പിലാശില്‍ വനാന്ത ലക്ഷമിക്കു നഖക്ഷതങ്ങള്‍ വസന്തയോഗത്തിലുദിച്ച പോലെ. ‘എന്നു തോന്നും’, ‘എന്നപോലെ’, ‘പോല്‍’, ‘ഓ’, ‘താനോ’, ‘അല്ലോ’ മുതലായ നിപാതങ്ങള്‍ ഉല്‍പ്രേക്ഷയെ കുറിക്കും. |
സ്മൃതിമാന്‍, ഭ്രാന്തിമാന്‍, സസന്ദേഹം | സാദൃശ്യത്താല്‍ സ്മൃതിഭ്രാന്തി- സന്ദേഹങ്ങള്‍ കഥിക്കുകില്‍ സ്മൃതിമാന്‍ ഭ്രാന്തിമാന്‍ പിന്നെ സസന്ദേഹവുമായിടും ഇക്കോമളാംബുജം പാര്‍ത്തി- ട്ടോര്‍ക്കുന്നേനെന്‍ പ്രിയാമുഖം പത്മമെന്നു പതിക്കുന്നു നിന്‍മുഖത്തിങ്കല്‍ വണ്ടിതാ ചന്ദ്രനോ പത്മമോ എന്നു സന്ദേഹിക്കുന്നു ലോകരും. രണ്ട് സദൃശവസ്തുക്കളില്‍ ഒന്നിനെ കണ്ടിട്ടു മറ്റതിനെ ഓര്‍ക്കുന്നതു ‘സ്മൃതിമാന്‍’ എന്ന അലങ്കാരം; ഒന്നിനെ മറ്റേതെന്നുപമിക്കുന്നത് ഭ്രാന്തിമാന്‍; അതോ ഇതോ എന്ന് സന്ദേഹിക്കുന്നത് സസന്ദേഹം. |
വ്യതിരേകം | വിശേഷം വ്യതിരേകാഖ്യം വര്‍ണ്ണ്യാവര്‍ണ്യങ്ങള്‍ തങ്ങളില്‍ കുന്നുപോലുന്നതന്‍ ഭൂപ നെന്നാല്‍ വിശേഷം വ്യതിരേകാഖ്യം വര്‍ണ്ണ്യാവര്‍ണ്യങ്ങള്‍ തങ്ങളില്‍ കുന്നുപോലുന്നതന്‍ ഭൂപ നെന്നാല്‍ പ്രക്യതികോമളന്‍ ഉപമാനോപമേയങ്ങള്‍ക്ക് ഒരു ധര്‍മ്മത്തില്‍ മാത്രം തങ്ങളില്‍ ഭേദമുണ്ടെന്നുചൊല്ലുന്നത് വ്യതിരേകം. ലക്ഷ്യത്തില്‍ ഭൂപനും കുന്നിനും ഔന്നത്യംകൊണ്ടു സാമ്യമുണ്ടെങ്കിലും പ്രക്യത്യാ സുകുമാരശരീരനായ ഭൂപനു കഠോരശരീരമായ കുന്നിനേക്കാള്‍ വിശേഷമുണ്ടെന്നു പറയപ്പെട്ടിരിക്കുന്നു. |
പ്രതിവസ്തുപമ | അവര്‍ണ്യാവര്‍ണ്യവാക്യങ്ങള്‍ ക്കൊന്നാം ധര്‍മ്മത്തെ വേറെയായ് നിദ്ദേശിച്ചാലലങ്കാരം പ്രതിവസ്തുപമാഭിധം അവര്‍ണ്യാവര്‍ണ്യവാക്യങ്ങള്‍ ക്കൊന്നാം ധര്‍മ്മത്തെ വേറെയായ് നിദ്ദേശിച്ചാലലങ്കാരം പ്രതിവസ്തുപമാഭിധം ശ്രീവഞ്ചിഭൂപനുള്ളപ്പോള്‍ ശ്രീമാനപരനെന്തിന്? കാര്യമെന്തിഹ ദീപത്താല്‍ കതിരോന്‍ കാന്തി ചിന്തവേ ഒരേ സാധാരണധര്‍മ്മത്തെ ഉപമാനവാക്യത്തിലും ഉപമേയവാക്യത്തിലും ആവര്‍ത്തിച്ചാല്‍ പ്രതിവസ്തുപമ. പ്രതിവസ്തു ഓരോ വാക്യാര്‍ത്ഥത്തിലും ഉപമ എന്ന് സംജ്ഞക്ക് അര്‍ത്ഥയോജന. ഉദാഹരണത്തില്‍ പൂര്‍വാര്‍ദ്ധം ഉപമേയവാക്യം, ഉത്തരാര്‍ദ്ധം ഉപമാനവാക്യം. അവ രണ്ടിലുമുള്ള നിഷ്ഫലത്വമെന്ന സാധാരണ ധര്‍മ്മം എന്തിന്, കാര്യമെന്ത് എന്ന പര്യായങ്ങളാല്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. |
Leave a Reply