അലങ്കാരം
വാക്യദോഷങ്ങള്‍ 6,ന്യൂനപദം | ആവശ്യമുള്ള പദങ്ങളെ പ്രയോഗിക്കാതിരിക്കുന്നത് ന്യൂനപദം. |
വാക്യദോഷങ്ങള്‍ 7,അധികപദം | ആവശ്യമില്ലാത്ത പദത്തെ പ്രയോഗിക്കുന്നത് അധികപദം. |
വാക്യദോഷങ്ങള്‍ 8,സമാപ്തപുനരാത്തം | സമാപ്തമായ വാക്യത്തില്‍ പിന്നീട് ഏച്ചുകെട്ടിച്ചേര്‍ക്കുന്നത് സമാപ്തപുനരാത്തം. |
വാക്യദോഷങ്ങള്‍ 9,പതല്‍പ്രകര്‍ഷം | ഓജസ്‌സാലുള്ള ഔജ്ജ്വല്യത്തിന് ക്രമേണ അവ രോഗമാകുന്നു 10.സങ്കീര്‍ണ്ണം, 11,അഭവന്മതയോഗം, 12,ഗര്‍ഭിതം, 13.അനുക്തവാചകം, 14,പ്രസിദ്ധിഹതം, 15,അസ്ഥാനസ്ഥപദം, 16,അവിമ്യഷ്ടവിധേയാംശം, 17,വിരുദ്ധബുദ്ധിപ്രദം എന്നിവയും വാക്യദോഷങ്ങളില്‍ ഉള്‍പ്പെടുന്നു. |
അര്‍ത്ഥദോഷങ്ങള്‍ | “അപുഷ്ടം വ്യാഹതംമിശ്രം സാകാംക്ഷമനവീക്യതം പുനരുക്തം വിശേഷാദി പരിവ്യത്തവുമിങ്ങനെ മുന്‍ചൊന്നാരശ്ശീലാദിക്ക് പുറമേ വാക്യദോഷമാം” ‘അപുഷ്ടം’ തുടങ്ങിയ ഏഴെണ്ണം അര്‍ത്ഥത്തിനുമാത്രം സംഭവിക്കുന്ന ദോഷങ്ങള്‍. പദത്തില്‍മാത്രം സ്പര്‍ശിക്കുന്നത് പദദോഷം. വാക്യത്തെ ബാധിക്കുന്നത് വാക്യദോഷം. പദവും വാക്യരീതിയും ഭേദപ്പെടുത്തിയാലും പോകാത്തത് അര്‍ത്ഥദോഷം. |
അര്‍ത്ഥദോഷങ്ങള്‍ 1,അപുഷ്ടം | നിഷ്പ്രയോജനമോ അന്യഥാസിദ്ധമോ ആയത്. ഉദാ; നീരുള്‍ക്കൊണ്ടൊരു കാര്‍കൊണ്ടല്‍ നിരാലംബനമായിടും വാനത്തിതാ വിളങ്ങുന്നു മാനം വിടുക മാനിനി (എ.ആര്‍) ഇവിടെ നിരാലംബനമായിടും എന്ന വാനിന്റെ വിശേഷണങ്ങള്‍ ‘കാര്‍കൊണ്ടല്‍ വിളങ്ങുന്ന’ എന്ന പ്രതിപാദ്യവസ്തുവിന് ഒരു ഫലവും സിദ്ധിക്കുന്നില്ല. അതിനാല്‍ അതു നിഷ്പ്രയോജനം. |
അര്‍ത്ഥദോഷങ്ങള്‍ 2.വ്യാഹതം | ഒരു വസ്തുവിന് ആദ്യം ഉല്‍ക്കര്‍ഷമോ അപകര്‍ഷമോ പറഞ്ഞിട്ട് ഉടന്‍തന്നെ നേരെമറിച്ച് അപകര്‍ഷമോ ഉല്‍ക്കര്‍ഷമോ പ്രതിപാദിക്കുന്നത് (പരസ്പരവിരോധമുള്ളത്) ഉദാ; “നന്നായ് പാരില്‍ ജയിക്കുന്നൊരു ശശികലതൊട്ടുള്ളവസ്തുക്കളോരോ നിന്നുണ്ടേറ്റം സ്വതേ രമ്യതയൊടുമവയുല്‍ക്കണ്ട ചേര്‍ക്കുന്നുമുണ്ട് എന്നാലീയുള്ളവന്നീഭുവനമതിലഹോ ലോചനജ്യോത്സ്യനയാമ ക്കന്യാവിന്‍ കാഴ്ചയൊന്നേ കൊടിയൊരു മഹമാകുന്നതിജ്ജന്മമെല്ലാം (മാലതീമാധവം) ഇവിടെ പൂര്‍വ്വാര്‍ദ്ധത്തില്‍ ചന്ദ്രകല, ചന്ദ്രിക മുതലായതെല്ലാം തനിക്ക് നിസ്‌സാരമെന്നു പറഞ്ഞിട്ടു ഉത്തരാര്‍ദ്ധത്തില്‍ ‘ലോചനജ്യോത്സനയാമക്കന്യാവിന്‍’ എന്ന് ഉല്‍ക്കര്‍ഷത്തിനുവേണ്ടി അവളെ ജ്യോത്സ്‌നയായിട്ട് രൂപണം ചെയ്തതിനാല്‍ പരസ്പരവിരോധം. |
അര്‍ത്ഥദോഷങ്ങള്‍ 3.മിശ്രം | നല്ലതും ചീത്തയും കുട്ടിക്കലര്‍ത്തുക. ഇതിന് ‘സഹചരഭിന്നം’ എന്നു പഴയപേര്. ഉദാ; വിനയംകൊണ്ടു വിദ്വാനും വ്യസനംകൊണ്ട് മൂര്‍ഖനും പ്രതാപംകൊണ്ട് രാജാവും പ്രകാശിച്ചീടുമേ ദ്യശം (എ.ആര്‍) ഇതില്‍ ഉത്ക്യഷ്ടങ്ങളായ വിനയപ്രതാപങ്ങളുടെ മദ്ധ്യേ നിക്യഷ്ടമായ വ്യസന(ദ്യൂതാദി)ത്തെയും വിദ്വാന്‍,രാജാവ് എന്നിവരുടെ കൂട്ടത്തില്‍ മൂര്‍ഖനെയും ചേര്‍ത്തത് ദോഷം. |
അര്‍ത്ഥദോഷങ്ങള്‍ 4. സാകാംക്ഷം | ആകാംക്ഷ ശമിക്കാത്തത്. |
അര്‍ത്ഥദോഷങ്ങള്‍ 5.അനവീക്യതം | ഭംഗികള്‍മാറ്റി പുതുക്കാതെ ഒരേമട്ടില്‍ നീളെത്തുടരുന്നത്. ഉദാ; എപ്പോതുമേ ഭാനു രഥേ ചരിക്കു- ന്നെപ്പോതുമേ വായുചലിച്ചിടുന്നു എപ്പോതുമേ ക്ഷ്മമുരശവഹിക്കു- ന്നെപ്പോതുമേ ഭൂപനുമുണ്ടു ഭാരം (എ.ആര്‍) |
Leave a Reply