മലയാളക്രിയകളുടെ പട്ടികയാണ് ഇനിക്കൊടുക്കുന്നത്. ദ്രാവിഡ ഭാഷകളിലെ പ്രകൃതിയില്‍നിന്ന് പൊന്തിവന്നിട്ടുള്ളതാണ് മലയാളത്തിന്റെ മാത്രമായ

ക്രിയാരൂപങ്ങള്‍. അതില്‍ത്തന്നെ പലതും പഴഞ്ചനായി, ഉപയോഗത്തില്‍ ഇല്ലാതായി. അവ ഒഴിവാക്കി ഇന്നും പ്രചാരത്തിലുള്ളതാണ് മൂന്നു കാലങ്ങളിലായി

(വര്‍ത്തമാനം, ഭൂതം, ഭാവി) നല്‍കുന്നത്. സംസ്‌കൃതത്തില്‍ നിന്നു വന്ന ക്രിയാരൂപങ്ങളുടെ പട്ടിക മറ്റൊരിടത്തു നല്‍കിയിട്ടുണ്ട്. ഈ രണ്ടു പട്ടിക

പരിശോധിച്ചാല്‍ സംസ്‌കൃതധാതുവില്‍ നിന്നു വന്നതേത് മലയാളപ്രകൃതിയില്‍നിന്നു വന്നതേത് എന്ന് തിരിച്ചറിയാനാകും.

(വര്‍ത്തമാനം, ഭൂതം, ഭാവി എന്നീ ക്രമത്തിലാണ് പട്ടികയില്‍ മലയാളത്തിലെ ക്രിയകള്‍)

അഴുന്നു
അഴുതു
അഴും

ഉഴുന്നു
ഉഴുതു
ഉഴും

എയ്യുന്നു
എയ്തു
എയ്യും

കൊയ്യുന്നു
കൊയ്തു
കൊയ്യും

ചെയ്യുന്നു
ചെയ്തു
ചെയ്യും