Archives for October, 2017
അപ്പുണ്ണി മലയത്ത്
അപ്പുണ്ണി മലയത്ത് (മലയത്ത് അപ്പുണ്ണി) ബാലസാഹിത്യകാരനാണ് മലയത്ത് അപ്പുണ്ണി. ജനനം മലപ്പുറം ജില്ലയിലെ തെക്കന്‍കുറ്റുരില്‍ 1943 ആഗസ്റ്റ് 15ന്. തെക്കന്‍കുറ്റൂര്‍ എല്‍.പി.സ്കൂള്‍, വെട്ടത്തു പുതിയങ്ങാടി യു.പി.സ്കൂള്‍, തിരൂര്‍ ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എന്‍.സി.സി. ഡിപ്പാര്‍ട്ട്മെന്റില്‍ മാനേജര്‍ ആയി വിരമിച്ചു.…
ജോണ്‍ ഏ മയ്യനാട്ട് (മയ്യനാട്ട് ഏ. ജോണ്‍)
ജോണ്‍ ഏ മയ്യനാട്ട് (മയ്യനാട്ട് ഏ. ജോണ്‍) ജനനം കൊല്ലം ജില്ലയിലെ മയ്യനാട് കോടിയില്‍ വീട്ടില്‍. വറീത് ആന്റണിയും മറിയവും മാതാപിതാക്കള്‍. സ്കൂള്‍ വിദ്യാഭ്യാസം സ്വദേശത്തും കലാശാലാ വിദ്യാഭ്യാസം തിരുവനന്തപുരത്തും. ബിരുദം നേടിയ ശേഷം പത്ര പ്രവര്‍ത്തനത്തിലും സാഹിത്യരചനയിലും ശ്രദ്ധയൂന്നി.…
മനോന്മണീയം സുന്ദരന്‍ പിള്ള
അച്ഛനമ്മമാര്‍ തമിഴ്നാട്ടുകാരായിരുന്നു. സുന്ദരം പിള്ള ജനിച്ചതും പഠിച്ചതും ഏറെ നാള് ജോലിചെയ്തതും തിരുവിതാംകൂറിലായിരുന്നു. ആലപ്പുഴ തുറമുഖം സ്ഥാപിച്ച കേശവപിള്ള വലിയ ദിവാന്‍ജി കണക്കെഴുതാന്‍ തിരുനെല്‍വേലിയില്‍ നിന്നും രണ്ടു ശൈവവെള്ളാള പിള്ള കുടുംബങ്ങളെ കൊണ്ടുവന്നു. അതില്‍. 'തെക്കേക്കര' താമസിച്ചിരുന്ന അര്‍ജുനന്‍പിള്ള പെരുമാള്‍…
മനോജ് കോമത്ത്
ജനനം 1965ല്‍ കണ്ണൂരില്‍. ഭൗതികശാസ്ത്രത്തില്‍ എം.എസ് സി ബിരുദം നേടി. സര്‍ദാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പി.എച്ച്.ഡിയും. ബാംഗ്ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണബിരുദം. ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയില്‍ ബയോമെഡിക്കല്‍…
മനോജ് കുറൂര്‍
ഉത്തരാധുനികകവികളില്‍ പ്രധാനിയാണ് മനോജ് കുറൂര്‍. 1971ല്‍ കോട്ടയത്തു ജനിച്ചു. അച്ഛന് ചെണ്ടമേള വിദ്വാന് കുറൂര്‍ വാസുദേവന്‍ നമ്പൂതിരി. അമ്മ ശ്രീദേവി. അച്ഛനില്‍ നിന്ന് തായമ്പകയും കഥകളിമേളവും അഭ്യസിച്ചു. കോട്ടയം ബസേലിയസ് കോളേജ്, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. താളസംബന്ധമായ…
മധുസൂദനന് നായര്‍ (വി. മധുസൂദനന് നായര്‍)
മധുസൂദനന് നായര്‍ (വി. മധുസൂദനന് നായര്‍) പ്രശസ്തകവിയും, അദ്ധ്യാപകനുമാണ് വി. മധുസൂദനന് നായര്‍ (ജനനം 1949 ഫെബ്രുവരി 25ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍പ്പെട്ട അരുവിയോട്ട്. കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തില്‍ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു. അച്ഛന് കെ. വേലായുധന്…
മധു മുട്ടം
ജനനം ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത മുട്ടം എന്ന ഗ്രാമത്തിലെ ആലുമൂട്ട് തറവാട്ടില്‍. മധു നാടകമെഴുതിയും അഭിനയിച്ചുമാണ് കലാരംഗത്തെത്തിയത്. ഏവൂര്‍ പ്രൈമറിസ്കൂള്‍, കായംകുളം ഗവ:ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളേജില്‍ നിന്ന് ധനതത്ത്വശാസ്ത്ര ബിരുദം നേടി. പിന്നീട് അദ്ധ്യാപകനായി. കുങ്കുമം…
രാജന്‍ബാബു മണമ്പൂര്‍
എഴുത്തുകാരനും ഇന്ന് ഇന്‍ലന്‍ഡ് മാസികയുടെ പത്രാധിപരുമാണ് മണമ്പൂര്‍ രാജന്‍ബാബു. ജനനം 1948 ഒക്ടോബര്‍ 10ന് തിരുവനന്തപുരം ജില്ലയിലെ മണമ്പൂരില്‍. പിതാവ് എം. ശിവശങ്കരന്, മാതാവ് ജി ഭാര്‍ഗവി. ആദ്യം അദ്ധ്യാപകനായിരുന്നു. 1976 മുതല്‍ മലപ്പുറത്ത് കേരളാപോലീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനായിരുന്നു. കഥ…
മഖ്ദി തങ്ങള്‍
പന്തൊമ്പതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ സാമൂഹിക പരിഷ്കര്‍ത്താവും സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ഇസ്ലാം മതപ്രബോധനകനുമായിരുന്നു മഖ്ദി തങ്ങള്‍.( 1847-1912). മഖ്ദി തങ്ങള്‍ രചിച്ച 34 കൃതികളുടെ സമാഹാരമാണ് സമ്പൂര്‍ണ്ണ കൃതികളില്‍. മുസ്ലിം സമൂഹത്തിലെ പരിഷ്കര്‍ത്താവും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും നിരന്തരം പോരാടുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു…
മകാരം മാത്യു
'മ'കാരത്തില്‍ ആരംഭിക്കുന്ന അനേകം വാക്കുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു നടത്തുന്ന പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മകാരം മാത്യു. ഇടുക്കി ജില്ലയില്‍ നിന്നും കണ്ണൂരിലേക്ക് കുടിയേറിയ വര്‍ക്കിയുടെയും ബിജിത്തയുടെയും മകന്. ചുങ്കക്കുന്ന് സ്വദേശിയായ കെ.വി. മത്തായിയാണ് പിന്നീട് മകാരം മാത്യു എന്ന പേരില്‍…