അപ്പുണ്ണി മലയത്ത് (മലയത്ത് അപ്പുണ്ണി)
    ബാലസാഹിത്യകാരനാണ് മലയത്ത് അപ്പുണ്ണി. ജനനം മലപ്പുറം ജില്ലയിലെ തെക്കന്‍കുറ്റുരില്‍ 1943 ആഗസ്റ്റ് 15ന്. തെക്കന്‍കുറ്റൂര്‍ എല്‍.പി.സ്‌കൂള്‍, വെട്ടത്തു പുതിയങ്ങാടി യു.പി.സ്‌കൂള്‍, തിരൂര്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എന്‍.സി.സി. ഡിപ്പാര്‍ട്ട്‌മെന്റില്‍ മാനേജര്‍ ആയി വിരമിച്ചു.

കൃതികള്‍

    അറവുമാടുകള്‍
    കാര്‍ത്തികനക്ഷത്രം
    തെക്കോട്ടുളള തീവണ്ടി
    ഞാവല്‍പ്പഴങ്ങള്‍
    പുഴക്കരയില്‍
    കാഴ്ചബംഗ്ലാവ്
    നിറങ്ങള്‍
    തേന്‍തുളളികള്‍
    വെളിച്ചം
    പഞ്ചാരമിഠായി
    പഞ്ചവര്‍ണ്ണക്കിളികള്‍
    കാക്കകള്‍
    കുഞ്ഞിക്കുട്ടനും കൂട്ടുകാരും
    കുഞ്ഞന്‍കുറുക്കന്‍
    കുഞ്ഞന്‍കുറുക്കനും കുട്ടന്‍കരടിയും
    കിട്ടുപ്പണിക്കര്‍
    കമ്പിളിക്കുപ്പായം
    വാസുവിന്റെ കഥ

പുരസ്‌കാരങ്ങള്‍

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 1997ലെ കവിതയ്ക്കുളള അവാര്‍ഡ് (തേന്‍തുളളികള്‍)
കേരള സാഹിത്യ അക്കാദമിയുടെ 1998ലെ ബാലസാഹിത്യ കൃതിയ്ക്കുളള അവാര്‍ഡ് (കമ്പിളിക്കുപ്പായം)
പച്ചിലയുടെ ചിരി എന്ന കവിതാസമാഹാരത്തിന് 2010ലെ കൃഷ്ണഗീതി പുരസ്‌കാരം
2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.