Archives for October, 2017 - Page 9
ലോപ ആര്‍.
ജനനം 1978 ഏപ്രില്‍ 26 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട്. ഇപ്പോള്‍ ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപിക. 2000 ഏപ്രിലില്‍ മാതൃഭൂമി വിഷുപ്പതിപ്പില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം നേടി. ആനുകാലികങ്ങളില്‍ കവിത എഴുതാറുണ്ട്. 'പരസ്പരം'…
ലിസി ജേക്കബ്
ജനനം 1948 ല്‍ തിരുവനന്തപുരത്ത്. പ്രഗല്ഭ അദ്ധ്യാപകനായിരുന്ന എന്‍.ജെ. ജോര്‍ജിന്റെ മകള്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദമെടുത്ത ശേഷം 1971 ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിച്ചു. കോട്ടയം ജില്ലാ കളക്ടര്‍, പൊതു വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി,…
ലില്ലി ബാബു ജോസ്
ജനനം പാലായില്‍. പോസ്റ്റ് ഗ്രാജ്വേറ്റ് കുക്കിങ് ആന്റ് ഹോം മാനേജ്‌മെന്റ്, കാനിങ് ആന്റ് ഫ്രൂട്ട് പ്രിസര്‍വേഷന്‍, ന്യൂട്രിഷന്‍ ആന്റ് ഡയറ്ററ്റിക്‌സ് എന്നിവയില്‍ ഡിപ്ലോമ. കുറച്ചുകാലം അധ്യാപികയായി. ജീവന്‍ ടി.വി യില്‍ ഇറ്റ്‌സ് റിയലി ടേസ്റ്റി എന്ന പാചക പരിപാടിയുടെ അവതാരക.…
ലീനാ വിശ്വനാഥ്
ജനനം 1979 മെയ് 9 ന് തൃശൂരില്‍. പി.ജി. വിശ്വനാഥന്റേയും എ.വി.ദേവകിയുടേയും മകള്‍. ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ചേര്‍പ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും കുട്ടനെല്ലൂര്‍…
ലീന കെ.എസ്.
ലീന കെ.എസ്. (കെ.എസ്.ലീന) ജനനം 1973 ല്‍ ആറ്റിങ്ങലില്‍. വി. കൃഷ്ണന്‍ നായരുടെയും ബി.സുകുമാരി അമ്മയുടെയും മകള്‍. ആറ്റിങ്ങല്‍ കുന്നുവാരം യു.പി.എസ്, ഡയറ്റ് ആറ്റിങ്ങള്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.…
ലീലാവതി തങ്കച്ചി
ജനനം തിരുവനന്തപുരം നന്ത്യാര്‍വീട്ടില്‍. ഡോ.സി.വി. പത്മനാഭപിള്ളയുടെയും വാവറ പുത്തന്‍ വീട്ടില്‍ ഈശ്വരിപിള്ള തങ്കച്ചിയുടെയും മകള്‍. കൃതി അലതല്ലും ഓര്‍മ്മകള്‍ (നോവല്‍)
ലീലാകുമാരിയമ്മ
ജനനം 1948 ഫെബ്രുവരി 25 ന് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരില്‍. മുണ്ടമറ്റത്ത് കേശവന്‍ നായരുടെയും പാപ്പിയമ്മയുടെയും മകള്‍. കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചര്‍ ഡെമോണ്‍സ്‌ട്രേറ്ററായി ജോലിയില്‍ പ്രവേശിച്ച ലീലാകുമാരിയമ്മ 2003 ഫെബ്രുവരി 28 ന് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് (സീനിയര്‍ ഗ്രേഡ്) ആയി…
ലീലാ ഉപാദ്ധ്യായ
ജനനം 1969 ല്‍ ഏറണാകുളത്ത്. തൃപ്പൂണ്ണിത്തുറ ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും സാഹിത്യസദസ്സുകളില്‍ പങ്കെടുക്കുന്നു. 'അവധാരണം' എന്ന ചെറുകഥയ്ക്ക് ബാംഗ്‌ളൂര്‍ കേരള സമാജത്തിന്റെ സമ്മാനം ലഭിച്ചു. 2008 ല്‍ മനോരമ മെട്രോയിലും 2009 ല്‍…
ലീലാ മേനോന്‍
ജനനം 1932 നവംബര്‍ 10 ന് എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനു സമീപം വെങ്ങോലയില്‍. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും തുമ്മാരുകുടി ജാനകിയമ്മയുടെയും മകള്‍. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, നൈസാം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1948 ല്‍ പോസ്റ്റോഫീസില്‍…
ലതാദേവി എം.എന്‍
ലതാദേവി എം.എന്‍.(എം.എന്‍.ലതാദേവി) ജനനം 1969 മാര്‍ച്ച് 10 ന് പാലക്കാട് ജില്ലയിലെ കേരളശ്ശേരിയില്‍. പേരൂര്‍ പതിയില്‍ക്കളം ഗോവിന്ദന്‍കുട്ടിനായരുടെയും മലമല്‍ നീലാഞ്ചേരി കോമളത്തിന്റെയും മകള്‍. മണ്ണൂര്‍, വടശ്ശേരി, കേരളശ്ശേരി സ്‌കൂളുകളിലും ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജിലുമായി വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കഥകളെഴുതുന്നു. തപാല്‍ വകുപ്പില്‍…
