Archives for November, 2018 - Page 8
മനുവിന്റെ അവധിക്കാലം
മനുവിന്റെ അവധിക്കാലം ധന്യാ ഭാസ്കരൻ രാജേഷ് ടി ആർ നാട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു മനു.വിദേശവാസിയായ മനുവിന് നാട്ടിൽ നിന്നു കിട്ടുന്ന അറിവുകൾ ഏതു മലയാളിക്കുട്ടിക്കും കിട്ടേണ്ടതു തന്നെയാണ്.
ഉപ്പും നെല്ലും
ഉപ്പും നെല്ലും എൻ പി മുഹമ്മദ് ഗോപു പട്ടിത്തറ മലയാളത്തിലെ ശ്രേഷ്ഠരായ എഴുത്തുകാരുടെ രചനകൾ ബാലസാഹിത്യത്തിനു എന്നും നവോൻമേഷം പകർന്നിട്ടുണ്ട് . ശ്രീ എ ൻ പി മുഹമ്മദ് കുട്ടികൾക്കായി രചിച്ച നോവൽ.
പണ്ടു പണ്ടു കുഴിയാനകളുടെ കാലത്ത്
പണ്ടു പണ്ടു കുഴിയാനകളുടെ കാലത്ത് ഡോ .രാധിക സി നായർ ടി ആർ രാജേഷ് അമ്പതോ അറുപതോ വർഷങ്ങൾക്കു മുമ്പുള്ള കേരളത്തിലെ ഒരു ക്ലാസ്സുമുറിയും കളിമ്പങ്ങളും നേരമ്പോക്കുകളും അമ്മിണിക്കുട്ടിയുടെ കഥകളിൽ തെളിയുന്നു. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നോവൽ.
ഒരു ഗ്രാമത്തിന്റെ കഥ
ഒരു ഗ്രാമത്തിന്റെ കഥ കെ കെ പല്ലശ്ശന ടി ആർ രാജേഷ് പിറന്ന നാടിനെ അടുത്തറിയാൻ ശ്രമിച്ച ഒരുസംഘം കുട്ടികളുടെ യാത്രാനുഭവങ്ങളുടെ ഹൃദ്യമായ കഥാവിഷ്കാരം
കാടിന്റെ പാഠങ്ങള്‍
കാടിന്റെ പാഠങ്ങള്‍ മടവൂര്‍ ശശി ജയേന്ദ്രന്‍ വിദ്യാഭ്യാസത്തിന്റെ മഹത്വം ബോധ്യമാകുന്ന ഒരു ആദിവാസിബാലനും അവന്റെ ജീവിതപരിതസ്ഥിതികളുമാണ് നോവലിനാസ്പദം
മീരയും കൂട്ടുകാരും
മീരയും കൂട്ടുകാരും ജോസ് ആന്റണി ബോബി എം പ്രഭ കൂട്ടുകൂടാനും കളിക്കാനും കിന്നാരം പറയാനും അവധിക്കാലത്ത് മീരയ്ക്ക് ആരൊക്കെ ഉണ്ടായിരുന്നു എന്നറിയണ്ടേ. എങ്ങനെയാണ് ഒരു നാട്ടിൻപുറവേനൽക്കാലച്ചന്തം എന്നറിയാനും ഈ കൃതി ഉപകരിക്കും
ദിയാഗൊ കോളൺ
ദിയാഗൊ കോളൺ പി വത്സല സുധീർ പി വൈ പാർശ്വവത്കരിക്കപ്പെട്ടവരുടെ കദനങ്ങളും ദൈന്യതയും ഇതിവൃത്തമാക്കിയ രചനകളിലൂടെ വായനക്കാരുടെ മനം കവർന്ന നോവലിസ്റ്റ് പി വത്സലയുടെ ശക്തമായ മറ്റൊരു കഥാപാത്രം- ദിയാഗൊ കോളൺ
വിനയകുമാര്‍ വി. (വി.വിനയകുമാര്‍)
പ്രമുഖ കഥാകൃത്തും കവിയും ഹിമാലയ സഞ്ചാരിയുമാണ് വി. വിനയകുമാര്‍. ജനനം 1964 ജനുവരി 24ന് തിരുവനന്തപുരത്ത്. 1984ല്‍ മാതൃഭൂമി സാഹിത്യമത്സരത്തില്‍ ചെറുകഥയ്ക്ക് ഒന്നാം സമ്മാനം. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളലലിറ്ററേച്ചര്‍ഡോട്ട്‌കോം മാസിക എഡിറ്ററാണ്. ഭാര്യ ആലിസ്,…
ഉണ്ണിക്കുട്ടനും രാമന്‍പരുന്തും
ഉണ്ണിക്കുട്ടനും രാമന്‍പരുന്തും ഷാനവാസ് വള്ളികുന്നം പൊന്‍മണി തോമസ് വിനോദയാത്രക്കുപോയ ഉണ്ണിക്കുട്ടന് കാട്ടില്‍ നിന്ന് ഒരു പരുന്തിന്‍ കുഞ്ഞിനെ ലഭിക്കുന്നതും അവന്റെ ജീവിതത്തില്‍ ആ പരുന്ത് വരുത്തുന്ന മാറ്റങ്ങളുമാണ് നോവലിന് ആസ്പദം.
അത്ഭുതമരുന്ന്
അത്ഭുതമരുന്ന് ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍ ബാബുരാജന്‍ ഇതിലെ പ്രധാന കഥാപാത്രങ്ങളായ കാരിക്കിനെയും വാലിയയെയും അവരുടെ കുസൃതികള്‍ വലിയൊരു കുടുക്കില്‍ ചാടിച്ചു. അതിനുശേഷം സംഭവിച്ച ഉദ്വേഗജനകമായ സംഭവപരമ്പരകള്‍.