Archives for August, 2019 - Page 3
മികച്ച നടി കീര്‍ത്തി സുരേഷ്
അറുപത്തിയാറാമത് നാഷണല്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി കീര്‍ത്തി സുരേഷ്. ജോജുവിനും സാവിത്രിക്കും അംഗീകാരം. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജിന് പ്രത്യേക പരാമര്‍ശം ലഭിച്ചത്. അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ…
2018ലെ നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
2018ലെ അറുപത്തിയാറാമത് നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗമായി അച്ചടിദൃശ്യമാധ്യമങ്ങളില്‍ വന്ന ജലമേളയുടെ പ്രചരണത്തിനു സഹായകമായ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം എന്നീ വിഭാഗങ്ങള്‍ക്കും ടി.വി. വാര്‍ത്താ…
സുഷമ സ്വരാജിന് അന്ത്യാഞ്ജലി
അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിവിധ മേഖലയിലുള്ളവര്‍. ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…
എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു
അമേരിക്കന്‍ എഴുത്തുകാരിയും സാഹിത്യ നൊബേല്‍ സമ്മാന ജേതാവുമായ ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. മോറിസണിന്റെ കുടുംബവും പ്രസാധാകരായ നോഫ് ആണ് മരണ വാര്‍ത്ത പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്. 1993ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും 1988ലെ സാഹിത്യത്തിനുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരവും മോറിസണ്‍…
പുതിയ റെക്കോഡുമായി ഗിന്നസ് പക്രു
മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞ് ഗിന്നസ് പക്രു നേട്ടങ്ങളിലേക്കുള്ള യാത്ര തുടരുകയാണ്. മൂന്നാം തവണയും ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് താരം. നടന്‍, സംവിധായകന്‍ എന്നിവയ്ക്ക് പുറമെ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടമാണ് പക്രുവിനെത്തേടിയെത്തിയത്. ഏറ്റവും പുതിയ ചിത്രം…
മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റി ഇപ്പോള്‍…
മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയെ അരും മറന്നുകാണില്ല. അത്രയും മനസില്‍ ആഴത്തില്‍ കയറി കഴിഞ്ഞു ആ 'വീപ്പക്കുറ്റി'. പക്ഷേ ആള്‍ ഇപ്പോള്‍ പഴയ വീപ്പക്കുറ്റി ഒന്നുമല്ല, അഡ്വക്കേറ്റ് ആണ്. ബേബി അമ്പിളി ചലച്ചിത്ര രംഗത്തേയ്ക്ക് എത്തുന്നത് 90കളിലാണ്. ഇവിടെ നിന്ന് അങ്ങോട്ട് താരം…
കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
തിരുവനന്തപുരം: കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീര്‍ (35)മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മ്യൂസിയം പൊലീസ് സ്‌റ്റേഷന്‌സമീപത്തുവെച്ച് അമിത വേഗത്തില്‍ വന്ന കാര്‍ ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സര്‍വേആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്…
ഡോ.കെ ജി പൗലോസിന് ഭട്ടതിരിസ്മൃതി പുരസ്‌ക്കാരം
കോഴിക്കോട്: സംസ്‌കൃത പണ്ഡിതന്‍ ഡോ.കെ ജി പൗലോസ് ഭട്ടതിരിസ്മൃതി പുരസ്‌ക്കാരത്തിന് അര്‍ഹനായി. വ്യത്യസ്ത മേഖലകളില്‍ പാണ്ഡിത്യം തെളിയിച്ചവര്‍ക്ക് നല്‍കുന്നതാണ് വി.കെ.നാരായണ ഭട്ടതിരി സ്മൃതി പുരസ്‌ക്കാരം. കോഴിക്കോട് വി.കെ.നാരായണഭട്ടതിരി സ്മാരക ട്രസ്റ്റും കേരളവര്‍മ്മ പബ്ലിക്ക് ലൈബ്രറിയും ഏര്‍പ്പെടുത്തിയതാണ് സ്മൃതി പുരസ്‌ക്കാരം.കലാമണ്ഡലം സര്‍വ്വകലാശാല മുന്‍…
ലാലേട്ടന് പുതിയ വിളിപ്പേര് ചാര്‍ത്തി സൈമ അവാര്‍ഡ്
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍. സൈമയുടെ ഇത്തവണത്തെ അവാര്‍ഡ് നിശ ആഗസ്റ്റ് പതിനാറിന് നടക്കാനിരിക്കെ പുരസ്‌കാര ചടങ്ങില്‍ ഗസ്റ്റ് ഓഫ് ഹോണറായി ആണ് മോഹന്‍ലാലിനെ ക്ഷണിച്ചിരിക്കുന്നത്. ഖത്തറില്‍ വെച്ചാണ് ഇത്തവണ സൈമ അവാര്‍ഡ് ദാന…
ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്നാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം മമ്മൂക്ക
ലോകവ്യാപക തലത്തിലുള്ള ചലച്ചിത്രങ്ങള്‍, ടെലിവിഷന്‍ പ്രോഗ്രാമുകള്‍, ഹോം വീഡിയോകള്‍, വീഡിയോ ഗെയിമുകള്‍, ഓണ്‍ലൈനില്‍ സ്ട്രീമിംഗ്, ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസാണ് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്. ഐഎംഡിബിയുടെ ഡാറ്റാബേസില്‍ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി…