കോഴിക്കോട്: സംസ്‌കൃത പണ്ഡിതന്‍ ഡോ.കെ ജി പൗലോസ് ഭട്ടതിരിസ്മൃതി പുരസ്‌ക്കാരത്തിന് അര്‍ഹനായി. വ്യത്യസ്ത മേഖലകളില്‍ പാണ്ഡിത്യം തെളിയിച്ചവര്‍ക്ക് നല്‍കുന്നതാണ് വി.കെ.നാരായണ ഭട്ടതിരി സ്മൃതി പുരസ്‌ക്കാരം. കോഴിക്കോട് വി.കെ.നാരായണഭട്ടതിരി സ്മാരക ട്രസ്റ്റും കേരളവര്‍മ്മ പബ്ലിക്ക് ലൈബ്രറിയും ഏര്‍പ്പെടുത്തിയതാണ് സ്മൃതി പുരസ്‌ക്കാരം.കലാമണ്ഡലം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും സംസ്‌കൃത സര്‍വ്വകലാശാല മുന്‍ റജിസ്ട്രാറുമായ കെ.ജി.പൗലോസ് വിജ്ഞാനപ്രദമായ നിരവധിഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.ആഗസ്റ്റ് 10ന് രാവിലെ 9.30ന് ലൈബ്രറി ഹാളില്‍ നടക്കുന്ന ഭട്ടതിരി സ്മൃതിയില്‍ മന്ത്രി എ.സി.മൊയ്തീന്‍ സമ്മാനിയ്ക്കും.