തിരുവനന്തപുരം: കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീര്‍ (35)മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മ്യൂസിയം പൊലീസ് സ്‌റ്റേഷന്‌സമീപത്തുവെച്ച് അമിത വേഗത്തില്‍ വന്ന കാര്‍ ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സര്‍വേആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പ്ഡയറകടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ വ്യകതമായതായി പൊലീസ് അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന തിരുവനന്തപുരം മരപ്പാലം സ്വദേശി വഫ ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ എം ബഷീറിന്റെ മൃതദേഹം ഉച്ചക്ക് ഒരുമണിക്ക് പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെക്കും. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി. 12 മണിക്ക് കുമാരപുരം പള്ളിയില്‍ എത്തിച്ച ശേഷമാണ് പ്രസ് ക്ലബ്ബില്‍ കൊണ്ടുവരിക. തുടര്‍ന്ന് തിരൂരേക്ക് കൊണ്ടുപോകും. വടകര നടുവണ്ണൂര്‍ ജുമാ അത്ത് ഖബറിസ്ഥാനിലാണ് കബറടക്കം.