Archives for November, 2019
ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരി തെരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കെട്ട് ആണ് പുരസ്‌കാരം നേടികൊടുത്തത്. രജതമയൂരവും 15 ലക്ഷം രൂപയുമാണ് പുരസ്‌കാരം. ഇത്തവണ മികച്ച നടനുള്ള രജത മയൂരം സെയു യോര്‍ഗ കരസ്തമാക്കി. മാരി…
ഐപിഐ- ഇന്ത്യമാധ്യമ പുരസ്‌കാരം എന്‍ഡിടിവിക്ക്
ഡല്‍ഹി: മാധ്യമ പ്രവര്‍ത്തന മികവിനുള്ള 2019 ലെ ഐപിഐ-ഇന്ത്യ പുരസ്‌കാരം എന്‍ഡിടിവിക്ക്. 2 ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്‌കാരം. കഠ്വ പീഡനക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുമായി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍ അവതരിപ്പിച്ച പരിപാടിക്കാണു പുരസ്‌കാരം. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യചാപ്റ്റര്‍ നല്‍കുന്നതാണ്…
അംബേദ്ക്കര്‍ മാധ്യമപുരസ്‌കാരം
ഡോ.ബി.ആര്‍. അംബദ്കര്‍ സ്മരണയ്ക്കായി പട്ടികവിഭാഗ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയ മാധ്യമപുരസ്‌കാരം റെജി ജോസഫിനും സോഫിയ ബിന്ദിനും. 30000 രൂപയാണ് പുരസ്‌കാരം. റെജി ജോസഫ് ദീപിക ലേഖകനും സോഫിയ ബിന്ദി മീഡിയ വണ്‍ ടി.വിയിലുമാണ്. ശ്രവ്യമാധ്യമ വിഭാഗത്തിന് മാറ്റൊലി കമ്യൂണിറ്റി റേഡിയോയിലെ പി. ദീപ്തി…
ടി.വി.ആര്‍. ഷേണായ് മാധ്യമ പുരസ്‌കാരം വിനോദ് ശര്‍മയ്ക്ക്
പാര്‍ലമെന്റിലെ പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ടി.വി.ആര്‍. ഷേണായ് എക്‌സലന്‍സ് പുരസ്‌കാരം ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മയ്ക്ക്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം നാളെ വൈകുന്നേരം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഡല്‍ഹിയില്‍ വിതരണം ചെയ്യുമെന്നു…
തമിഴ് സിനിമനാടക നടന്‍ ബാല സിങ് അന്തരിച്ചു
തമിഴ് സിനിമ നാടക നടന്‍ ബാല സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു അദ്ദേഹത്തിന്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബാല സിങ് ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാടകത്തിലൂടെ കലാലോകത്ത് എത്തിയ നടന്‍ 1983ല്‍ മലമുകളിലെ ദൈവം എന്ന സിനിമയിലൂടെയാണ്…
ഇനി നോവലെഴുതില്ലെന്ന് സി. രാധാകൃഷ്ണന്‍
ഇനി കുട്ടികള്‍ക്കുള്ള കൃതികളും ചെറിയ കൃതികളും മാത്രമേ എഴുതുകയുള്ളൂവെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ഇപ്പോള്‍ എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ പുതിയൊരു നോവല്‍ എഴുതില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും ഇല്ലാതാവുന്നുവെന്ന് തോന്നുന്നു. ഇപ്പോള്‍…
ലീലമേനോന്‍ മാധ്യമപുരസ്‌കാരം
അന്താരാഷ്ട്ര പുസ്തകോത്സവസമിതി ഏര്‍പ്പെടുത്തിയ ലീലമേനോന്‍ മാധ്യമ പുരസ്‌കാരം മാധ്യമം ഫൊട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്ക്. കഴിഞ്ഞ പ്രളയത്തില്‍ വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന യുവാവിന്റെ മൃതദേഹത്തിന്റെ ദയനീയ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കൊച്ചിയില്‍…
മല്‍സ്യത്തൊഴിലാളി സംഘത്തിനുള്ള ദേശീയ അവാര്‍ഡ്
ഇന്ത്യയിലെ ഏറ്റവും മികച്ച മല്‍സ്യത്തൊഴിലാളി സംഘത്തിനുള്ള അവാര്‍ഡ് തൃശൂര്‍ ജില്ലയിലെ നാട്ടിക എങ്ങണ്ടിയൂര്‍ ഫിഷര്‍മെന്‍ സംഘം പ്രസിഡന്റ് അഡ്വ. പി ആര്‍ വാസു ഏറ്റുവാങ്ങി. വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച മല്‍സ്യത്തൊഴിലാളി സഹകരണ ഫെഡറേഷനുകള്‍, മല്‍സ്യ സംഘങ്ങള്‍, മല്‍സ്യ കൃഷിക്കാര്‍…
കമലാ സുരയ്യ ചെറുകഥ അവാര്‍ഡ്
എട്ടാമത് കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. അജിതാ മേനോനും, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ രേഖ ആനന്ദ്, സൂസന്‍ ജോഷി, ലിജിഷ ഏ.റ്റി, വി.വി. ധന്യ എന്നിവര്‍ക്കും സ്പീക്കര്‍ സമ്മാനിച്ചു.
കമലാ സുരയ്യ എക്‌സലന്‍സ് അവാര്‍ഡ്
വിവിധ മേഘലകളില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച വ്യക്തികള്‍ക്കുള്ള കേരള കലാകേന്ദ്രം കമലാ സുരയ്യ എക്‌സലന്‍സ് അവാര്‍ഡ് കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, അല്‍ സാഫി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ദിവ്യ ഹരി എന്നിവര്‍ക്ക്. കലാകേന്ദ്രം രക്ഷാധികാരിയായിരുന്ന ടി.എന്‍.…