Archives for November, 2019 - Page 3
സംസ്ഥാന കഥകളി പുരസ്‌കാരം
തിരുവനന്തപുരം: 2018ലെ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് കലാമണ്ഡലം കുട്ടന്‍, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ഒരുലക്ഷം രൂപയാണ് പുരസ്‌കാരം. പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം പല്ലാവൂര്‍ രാഘവപ്പിഷാരടിക്കു നല്‍കും. കേരളീയ നൃത്തനാട്യ പുരസ്‌കാരം കലാ വിജയനു നല്‍കും. ഇരിങ്ങാലക്കുട ഉണ്ണായി…
പി.എസ്.വി നാട്യസംഘം
കോട്ടയ്ക്കലില്‍ കഥകളി എന്ന ക്ലാസിക്കല്‍ കലയുടെ അവതരണത്തിനും പഠനത്തിനുമായി ആരംഭിച്ച കഥകളി ക്ലബ് ആണ് പി.എസ്.വി നാട്യസംഘം. 1939ല്‍ വൈദ്യരത്‌നം പി.എസ്.വാര്യരാണ് ഇതു സ്ഥാപിച്ചത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നേരിട്ടു നടത്തുന്ന കഥകളി ക്ലബ് ആണിത്. 1909ല്‍ പി.എസ്.വാര്യര്‍ പരമശിവ വിലാസം ഡ്രാമ…
കഥകളി മുദ്രകള്‍
കഥകളിയിലെ പ്രധാന 24 മുദ്രകളാണ് ചുവടെ. 1. പതാകം കൈപ്പത്തി നിവര്‍ത്തിപ്പിടിച്ച് മോതിരവിരല്‍ അകത്തോട്ട് പകുതി മടക്കിയാല്‍ പതാകം. 2. മുദ്രാഖ്യം ചൂണ്ടുവിരലും തള്ളവിരലും മദ്ധ്യത്തിലെ ദ്വാരം വൃത്താകൃതിയില്‍ വരത്തക്കവണ്ണം ചേര്‍ത്തു പിടിയ്ക്കുകയും, ബാക്കി മൂന്നുവിരലുകള്‍ നിവര്‍ത്തിപ്പിടിക്കുകയും ചെയ്താല്‍ മുദ്രാഖ്യമുദ്ര. 3.…
ഇടശ്ശേരി അവാര്‍ഡ്…
ഈ വര്‍ഷത്തെ ഇടശ്ശേരി പുരസ്‌കാരം നാലുപേര്‍ക്ക്. ഉണ്ണി ആറിന്റെ 'വാങ്ക്', വി.ആര്‍. സുധീഷിന്റെ 'ശ്രീകൃഷ്ണന്‍', ജി.ആര്‍. ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ', ഇ. സന്ധ്യയുടെ 'അനന്തരം ചാരുലത' എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം. 50,000 രൂപയാണ് പുരസ്‌കാരം. ജനുവരിയില്‍ പൊന്നാനിയില്‍ സംഘടിപ്പിക്കുന്ന ഇടശ്ശേരി അനുസ്മരണ…
ചെമ്പൈ പുരസ്‌കാരം ഉമയാള്‍പുരം കെ. ശിവരാമന്
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരകപുരസ്‌കാരം മൃദംഗം കലാകാരന്‍ ഡോ. ഉമയാള്‍പുരം കെ. ശിവരാമന്. 50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനംചെയ്ത പത്തുഗ്രാം സ്വര്‍ണലോക്കറ്റും പ്രശസ്തിഫലകവുമടങ്ങിയതാണ് പുരസ്‌കാരം. 23ന് ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന സദസ്സില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…
ജോണ്‍ എബ്രഹാം അന്തര്‍ ദേശീയ ഹ്രസ്വ ചലച്ചിത്രമേള
പ്രശസ്ത സംവിധായകന്‍ ജോണ്‍ അബ്രഹാമിന്റെ സ്മരണാര്‍ത്ഥം ജോണ്‍ എബ്രഹാം അന്തര്‍ ദേശീയ ഹ്രസ്വ ചലച്ചിത്രമേള കോഴിക്കോട് നടക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഹ്രസ്വ ചലച്ചിത്രോത്സവം. ഡിസംബര്‍ 13, 14, 15 തിയതികളില്‍ നടക്കുന്ന മേളയിലെ മത്സരവിഭാഗത്തിലേക്ക് സിനിമകള്‍ അയക്കേണ്ട അവസാന തിയതി…
യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍
ദുബൈ: യു.എ.ഇ എക്‌സ്‌ചേഞ്ചും ചിരന്തന സാംസ്‌കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സക്കറിയ, അറബ് സാഹിത്യത്തില്‍ നിന്ന് ഇമറാത്തി കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹാമദ് അല്‍…
ഇന്‍ഫോസിസ് പുസ്‌കാരം
ബെംഗളൂരു:ഗവേഷണ മേഖലകളിലെ നേട്ടങ്ങള്‍ക്കുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ (ഐ.എസ്.എഫ്.) 11ാം ഇന്‍ഫോസിസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിയായ പ്രൊഫ. മനു വി. ദേവദേവന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കാണ് പുരസ്‌കാരം. സ്വര്‍ണമെഡലും പ്രശസ്തി ഫലകവും ഒരു ലക്ഷം യു.എസ്. ഡോളറും (ഏകദേശം 71 ലക്ഷം രൂപ)…
ഒരുപുറം മാത്രം വായിക്കരുത് !
ഹൈക്കു കവിത ഒരു നാണയത്തിന്റി- രുവശവുമറിയണ്ടേ; അതിനാലവര്‍ ഒരു പുറം ഗാന്ധിയും മറുപുറം ഗോഡ്‌സെയു- മടിച്ചിറക്കി ! ഒക്‌ടോബര്‍ രണ്ട് ഐ.സി.യുവിലാണ് ഹൃദയത്തിലുണ്ടകേറ്റിയിട്ടും ഇന്ത്യമരിച്ചില്ല. ഒക്‌ടോബര്‍ രണ്ടിപ്പോള്‍ ഓക്‌സിജന്‍ തീര്‍ന്ന വടക്കുള്ളൊരാശുപത്രിയില്‍ ഐ.സി.യു.വിലാണ്. ജനുവരി മുപ്പതിന്റെ ഇരുണ്ട ആകാശച്ചെരുവില്‍ നിന്നുള്ള ഇടിവാളിന്റെ…
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരങ്ങള്‍
ഡല്‍ഹി: പത്രപ്രവര്‍ത്തന മികവിനുള്ള പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജാറാം മോഹന്‍ റോയ് പുരസ്‌കാരത്തിന് രാജസ്ഥാന്‍ പത്രിക ചെയര്‍മാന്‍ ഗുലാബ് കൊഥാരി അര്‍ഹനായി. രാജ് ചെങ്കപ്പ (ഗ്രൂപ്പ് എഡിറ്റോറില്‍ ഡയറക്ടര്‍, ഇന്ത്യ ടുഡേ), സഞ്ജയ് സെയ്‌നി (ദൈനിക് ഭാസ്‌കര്‍)…