Archives for February, 2020 - Page 2
ഹോക്കി പുരസ്‌കാരം വിവേക് സാഗറിനും ലല്‍രംസിയാമിക്കും
സ്വിറ്റ്‌സര്‍ലന്‍ഡ്: ഹോക്കിയിലെ 2019ലെ യുവ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ താരങ്ങളായ വിവേക് സാഗര്‍ പ്രസാദിനും (19) ലല്‍രംസിയാമിക്കും (19). ലോക ഹോക്കി ഫെഡറേഷനാണ് (എഫ്‌ഐഎച്ച്) പുരസ്‌കാരം നല്‍കുന്നത്.
ശ്രീ സെയ്‌നിക്ക് വേള്‍ഡ് പീസ് അവാര്‍ഡ്
കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയും മിസ് വേള്‍ഡ് അമേരിക്കാ വാഷിങ്ടന്‍ കിരീട ജേതാവുമായ ശ്രീ സെയ്‌നിക്ക് (23) വേള്‍ഡ് പീസ് അവാര്‍ഡ്. വിവിധ തുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നതിന് പാഷന്‍ വിസ്റ്റ മാഗസിന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ജാതിയുടെയും…
സെറ-വനിത ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു
സെറ-വനിത ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിന്. 'ലൂസിഫറിലെ' അഭിനയത്തിനാണു പുരസ്‌കാരം. പ്രതി പൂവന്‍കോഴിയിലെ അഭിനയ മികവിനു മഞ്ജു വാരിയര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ലൂസിഫറിന്' പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്‌സ് ആണു…
ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ലോസ് ആഞ്ചല്‍സ്: 92-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം വാക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. റെനി സെല്‍വഗര്‍(ജൂഡി) ആണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിനാണ് റെനി സെല്‍വഗറിന് മികച്ച…
സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ശക്തികാന്ത ദാസിന്
ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ 2020ലെ ഏഷ്യപസഫിക് 'സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം. ലണ്ടന്‍ ആസ്ഥാനമായുള്ള 'ദി ബാങ്കര്‍' മാസികയാണ് പുരസ്‌കാരം നല്‍കുന്നത്. ആവര്‍ത്തിച്ചുള്ള സാമ്പത്തിക മാന്ദ്യവും 2019ല്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് അഞ്ച് തവണ…
ഈലം സിനിമയ്ക്കു രാജ്യാന്തര പുരസ്‌കാരം
വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം സിനിമയ്ക്ക് രാജ്യാന്തര പുരസ്‌കാരം. പോര്‍ട്ടോറിക്കോയിലെ അഞ്ചാമത് ഭായാമോണ്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പരീക്ഷണ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ഈലം സ്വന്തമാക്കിയത്. ഇത് ആദ്യമായാണ് ഒരു മലയാളസിനിമയ്ക്ക് ഈ മേളയില്‍ അംഗീകാരം ലഭിക്കുന്നത്. തമ്പി ആന്റണിയും കവിത…
വിവര്‍ത്തന രത്‌ന പുരസ്‌കാരം പ്രഫ. സി.ജി. രാജഗോപാലിന്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ വിവര്‍ത്തന രത്‌ന പുരസ്‌കാരം പ്രഫ. സി.ജി.രാജഗോപാലിന്. 25,000 രൂപയാണ് പുരസ്‌കാരം. രാജഗോപാലിനു ലഭിച്ചു. വിവര്‍ത്തന രത്‌നം സ്‌പെഷല്‍ ജൂറി പുരസ്‌കാരത്തിന് ശൈലജ രവീന്ദ്രന്‍ അര്‍ഹയായി. സി.ജി.രാജഗോപാല്‍ ഹിന്ദിയില്‍നിന്നു മലയാളത്തിലേക്കു…