Archives for April, 2020 - Page 2
കൊറോണാ നിന്നോട് പറയാനുള്ളത്…
സന്ധ്യ ആർ കൊറോണാ നീ എന്തിനാണ് ഞങ്ങളുടെ അവധിക്കാലത്തിന്റെ നെഞ്ചിലേക്ക് ഭയപ്പാടായി ഇങ്ങനെ ഇടിച്ചിറങ്ങിയത്? കൊറോണാ, നീ എന്തിനാണ് പരീക്ഷകളും ഹോംവർക്കുകളും ട്യൂഷൻ ക്ളാസ്സുകളും ഇമ്പോസിഷനുകളും അലട്ടാത്ത ഞങ്ങളുടെ അവധിക്കാലം തകർത്തെറിഞ്ഞത്? കൊറോണാ, അലമാരയറയിലെ യാത്രാ ടിക്കറ്റുകൾ നിന്റെ…
രാത്രി ഉറങ്ങാത്ത വീട്.
എം.പി.പ്രേമ. അച്ഛന്റെ മൗനത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നത്, അവസാനത്തെ പെഗ്ഗിൽ വീണ ഐസ്ക്യൂബ് ആവാം! തീൻമേശയിലെ അത്താഴത്തിന്റെ അരുചി വിളിച്ചോതിയത്, അച്ഛന്റെ തൊണ്ടയിൽ തടഞ്ഞ തേങ്ങലുകളാവാം! കലവറമുറിയിലെ പലവ്യഞ്ജനങ്ങളുടെ കണക്കു പറഞ്ഞ അമ്മയെ തൊഴിച്ചത്, കാലിയായ കീശയിൽ തിരഞ്ഞ അച്ഛന്റെ…
ഷട്ടർ
എ. വി. ദേവൻ വീടിനുള്ളിലെ ആകാശം വറ്റി... അവളുടെ കണ്ണുകളിലെ തടാകങ്ങൾക്ക് തീ പിടിച്ചു.... ഓട്ടക്കീശയുള്ള കുപ്പായമണിഞ്ഞ് പരാജിതൻ പുറത്തേയ്ക്കിറങ്ങി.... ഉറങ്ങുന്ന തെരുവുകൾതോറും അലഞ്ഞു ഉറങ്ങാതെയെന്തിനോ.... പട്ടിണി കിടന്ന് പേയിളകിയ തെരുവുപട്ടികൾ അയാളെ കൂട്ടമായ്…
പരോള്‍ കാലങ്ങളില്‍
അശ്വതി പി കെ ആദ്യ പരോളിൽ ഞാനെന്നെത്തന്നെയാണ് തിരഞ്ഞിറങ്ങിയത് ഞാൻ എന്തായിരുന്നെന്നോ,, എവിടെയാണെന്നോ ഓർമയില്ലാത്തതിനാൽ വഴി നീളെ ഞാനെനിക്കുവേണ്ടി അലഞ്ഞു നടന്നു.... കണ്ടുപിടിക്കാൻ കഴിയാത്ത വണ്ണം ഞാനെവിടെയാണ് എന്നെ മറന്നു വെച്ചത്... എവിടേക്കാണ് ഞാനെന്നെ എടുത്തുകളഞ്ഞത്... ആദ്യ പരോൾ കാലവും…
അമ്മ
ദീപാ ജയരാജ് അടുക്കള വാതിലിൻ കീഴെ പടിയിലായ്- മുഖം കുനിച്ചിരിക്കുമെൻ അമ്മ..... നിത്യവും തേങ്ങലായ് രാത്രിയിൽ പെയ്യുന്ന- കണ്ണുനീർ മഴയായി അമ്മ... തൊടിയിലെ തുമ്പിയെ നോക്കി വിതുമ്പുന്ന- കാശി തുമ്പയായ് വേവി എൻ അമ്മ... ഒരു…
സുഹൃത്തിനോട്..
അഭിലാഷ് ബേബി വെള്ളമുണ്ട അണുവിമുക്തമായ അതിജീവനത്തിന്റെ ആദ്യ സ്വപ്നം - വുഹാൻ. സുഹൃത്തേ ഞാനിവിടെയുണ്ട്, രത്തീവയിലെ മഹാവൃക്ഷച്ചുവട്ടിൽ, നീ ചുംബിച്ച് കുരിശിലേറ്റിയ ഡോക്ടർ ലീ വെൻലിയാങ്ങിനൊപ്പം കാഴ്ചയുടെ ഉർവ്വരയിൽ നിന്ന് സ്വത്വം അന്വേഷിച്ചിറങ്ങിപ്പോയ ആദ്യ വിപ്ലവകാരി, മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുക്കപ്പെട്ട…
മറവി
ഗീത മുന്നൂര്‍ക്കോട് എന്ന്, എവിടെയാണ് ഞാൻ ജീവിതം മറന്നുവച്ചത്…? കാറ്റെടുത്തിരിക്കുമെന്ന് വട്ടുകളിക്കുന്ന കുട്ടൻ. കാക്ക കൊത്തീംകൊണ്ടുപോയല്ലോന്ന് മുത്തശ്ശിത്തൊണ്ണ് ചിരിക്കുന്നു പരുന്ത് റാഞ്ചിയെന്ന് ഇക്കിളിക്കൂട്ടുന്നു കൂട്ടുകാർ - ങ! നന്നായിപ്പോയി – പാടുപെട്ടു കൊമ്പുപിടിച്ച് മെരുക്കിയെടുത്ത് മൂലയ്ക്കൊരു കുറ്റിയ്ക്കുതളച്ചെന്ന്…
ദത്തന്‍. വി
പുനലൂര്‍ സ്വദേശി. തിരുവനന്തപുരത്ത് ഉള്ളൂര്‍ പ്രശാന്ത് നഗറിലാണ് താമസം. കേരള സര്‍വകലാശാലയില്‍നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ചു. ഡോ.സുകുമാര്‍ അഴിക്കോടിന്റെ അടുത്ത സുഹൃത്തായിരുന്നു. കേരള സര്‍വകലാശാല ജീവനക്കാരുടെ സംഘടനാ നേതാവായിരുന്നു. കൃതി കുട്ടിക്കവിതകള്‍
ലോക്ഡൗണ്‍ സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു
കേരളലിറ്ററേച്ചര്‍ഡോട്ട്‌കോം ലോകമെമ്പാടുമുള്ള സാഹിത്യപ്രണയികളില്‍ നിന്ന് കൊറോണക്കാല സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, നിരൂപണം, ലേഖനം തുടങ്ങിയവയാണ് അയക്കേണ്ടത്. കൊറോണ മൂലം ലോക്ഡൗണില്‍പ്പെട്ട് വീട്ടില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായ ആളുകള്‍ ഇക്കാലത്ത് രചിച്ച സാഹിത്യമാണ് അയക്കേണ്ടത്. മികച്ച സൃഷ്ടികള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതു കൂടാതെ, തിരഞ്ഞെടുത്തവ…
ഏര്‍ളി കരിയര്‍ അവാര്‍ഡ്
കൊച്ചി: കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെയും ബ്രിട്ടനിലെ വെല്‍ക്കം ട്രെസ്റ്റിന്റെയും സംയുക്തമായുള്ള കോടി രൂപയുടെ ഏര്‍ളി കരിയര്‍ അവാര്‍ഡ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബയോഡെക്‌നോളജി വകുപ്പിലെ ഗവേഷക ഡോ. ശ്രീജ നാരായണന്. പ്രതിരോധ ശേഷി ക്രമീകരിച്ച് സ്തനാര്‍ബുദ ചികിത്സയ്ക്ക് മെച്ചപ്പെട്ട ഫലം…