കൊച്ചി: കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെയും ബ്രിട്ടനിലെ വെല്‍ക്കം ട്രെസ്റ്റിന്റെയും സംയുക്തമായുള്ള 1.3 കോടി രൂപയുടെ ഏര്‍ളി കരിയര്‍ അവാര്‍ഡ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബയോഡെക്‌നോളജി വകുപ്പിലെ ഗവേഷക ഡോ. ശ്രീജ നാരായണന്. പ്രതിരോധ ശേഷി ക്രമീകരിച്ച് സ്തനാര്‍ബുദ ചികിത്സയ്ക്ക് മെച്ചപ്പെട്ട ഫലം കണ്ടെത്തുന്നതു സംബന്ധിച്ച് ഗവേഷണത്തിനാണ് പുരസ്‌കാരത്തുക ഉപയോഗപ്പെടുത്തുക.