Archives for June, 2020 - Page 5

വിദ്യാരംഗം കലാസാഹിത്യവേദി

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു.…
Continue Reading

വിജ്ഞാനോദയ വായനശാല, കൊച്ചി

എറണാകുളം ജില്ലയിലെ കലൂരിൽ സ്ഥിതി ചെയ്യുന്ന വായനശാലയാണ് വിജ്ഞാനോദയ വായനശാല. മഹാകവി വൈലോപ്പിള്ളിയാണ് വായനശാല സ്ഥാപിച്ചത്. 1952 ഓഗസ്റ്റ് 26-ന് പഴയ കതൃക്കടവിൽ പുത്തേഴത്ത് തൊമ്മൻ എന്നയാൾ നൽകിയ പീടികമുറിയിലാണ് വായനശാല ആരംഭിച്ചത്. തൊമ്മൻ തന്നെയായിരുന്നു ആദ്യ പ്രസിഡന്റ്.കലൂരിലെ തറവാട്ടുവീട്ടിൽ ഇടയ്ക്കിടെ…
Continue Reading

മുട്ടത്തു വര്‍ക്കി പുരസ്‌കാരം

മലയാളത്തിലെ നോവലിസ്റ്റായ മുട്ടത്തുവര്‍ക്കിയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം. 33,333 രൂപയാണ് തുക. മലയാളകഥാസാഹിത്യത്തിലെ മികച്ച രചനകള്‍ക്കുള്ളതാണ് ഈ പുരസ്‌കാരം. വര്‍ഷം സാഹിത്യകാരന്‍1992 ഒ.വി. വിജയന്‍1993 വൈക്കം മുഹമ്മദ് ബഷീര്‍1994 എം.ടി. വാസുദേവന്‍ നായര്‍1995 കോവിലന്‍1996 കാക്കനാടന്‍1997 വി.കെ.എന്‍1998 എം. മുകുന്ദന്‍1999 പുനത്തില്‍…
Continue Reading

ജ്ഞാനപീഠ പുരസ്‌കാരം

ഭാരതത്തിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠം. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു പേരുള്ള ഇത് വാഗ്‌ദേവിയുടെ വെങ്കല ശില്പം, പ്രശസ്തിപത്രം, ഏഴു ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ്. സാഹിത്യമേഖലയില്‍ നല്‍കുന്ന ഏറ്റവുമുയര്‍ന്ന അംഗീകാരം. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ…
Continue Reading

ചെറുകാട് അവാര്‍ഡ്

നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ സ്മരണാര്‍ത്ഥം പെരിന്തല്‍മണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് നല്‍കുന്ന സാഹിത്യ അവാര്‍ഡാണ് ചെറുകാട് അവാര്‍ഡ്.
Continue Reading

ഇടശ്ശേരി പുരസ്‌കാരം

ഇടശ്ശേരി സ്മാരക സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ്. 10,000 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് ഇടശ്ശേരി പുരസ്‌കാരം. എല്ലാവര്‍ഷവും ഇതു നല്‍കിവരുന്നു.
Continue Reading

ചങ്ങമ്പുഴ പുരസ്‌കാരം

കൊച്ചി ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന മലയാളസാഹിത്യപുരസ്‌കാരമാണ് ചങ്ങമ്പുഴ പുരസ്‌കാരം. ഇത് വര്‍ഷം തോറും മികച്ച കവികള്‍ക്ക് സമ്മാനിക്കുന്നു.
Continue Reading

ആട്ടപ്രകാരങ്ങള്‍

കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയ ദൃശ്യകലാരൂപങ്ങള്‍ രംഗത്ത് അവതരിപ്പിക്കുമ്പോള്‍ ഓരോ കഥാപാത്രവും കാണിക്കേണ്ട ആംഗ്യമുദ്രാഭിനയരീതികളെ വിവരിക്കുന്ന കൃതിയാണ് ആട്ടപ്രകാരം. അഭിനയത്തില്‍ ഉപയോഗിച്ചുവരുന്ന നാട്യപ്രബന്ധങ്ങളിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന നിര്‍ദ്ദേശങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. നാട്യപ്രബന്ധാദികളിലെ പാഠങ്ങളെയും, അവയെവിട്ട് നടന്‍ അഥവാ നടി…
Continue Reading

കേരളകലാമണ്ഡലം

കേരളകലാമണ്ഡലത്തിന്റെ സ്ഥാപനവും വി. കൃഷ്ണന്‍ തമ്പി മുന്‍കൈയെടുത്ത് തിരുവനന്തപുരത്തു സംഘടിപ്പിച്ച കഥകളി ക്ലബ്ബും അതേത്തുടര്‍ന്ന് കേരളത്തിലെ മറ്റിടങ്ങളില്‍ ഉടലെടുത്ത കേന്ദ്രങ്ങളും ഈ നൂറ്റാണ്ടിന്റെ നാലാം ദശകത്തിന്റെ ആരംഭം മുതല്‍ പുതിയ പല ആട്ടക്കഥകളുടെയും പിറവിക്ക് കാരണമായിട്ടുണ്ട്. ഹൈന്ദവപുരാണകഥകളെവിട്ട്, ഭാരതീയവും വൈദേശികവുമായ ഇതിവൃത്തങ്ങളെ…
Continue Reading

ആട്ടക്കഥയിലെ ചില ഒറ്റപ്പെട്ട കൃതികള്‍

കരീന്ദ്രന്‍' എന്ന അപരനാമധേയത്താല്‍ അറിയപ്പെടുന്ന കിളിമാനൂര്‍ രാജരാജവര്‍മകോയിത്തമ്പുരാന്റെ (1812-46) രാവണവിജയം ഒറ്റപ്പെട്ട മികച്ച ആട്ടക്കഥയാണ്. പുരാണോപജീവികളായ മറ്റു രചനകളിലെല്ലാം(ആട്ടക്കഥകള്‍ ഉള്‍പ്പെടെ) ദുഷ്ടനും ഭീകരനുമായി പ്രതിനായകസ്ഥാനത്തുമാത്രം നിറുത്തിയിട്ടുള്ള രാവണന്റെ രാജസപ്രൗഢിയെ പ്രകീര്‍ത്തിച്ചുകൊണ്ട് രചിക്കപ്പെട്ട ഈ കൃതി കേരളീയ സാഹിത്യകൃതികളില്‍ ഒറ്റപ്പെട്ടു നില്ക്കുന്നു. കാവ്യഭംഗിയും…
Continue Reading