മലയാളത്തിലെ നോവലിസ്റ്റായ മുട്ടത്തുവര്‍ക്കിയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം. 33,333 രൂപയാണ് തുക. മലയാളകഥാസാഹിത്യത്തിലെ മികച്ച രചനകള്‍ക്കുള്ളതാണ് ഈ പുരസ്‌കാരം.

വര്‍ഷം സാഹിത്യകാരന്‍
1992 ഒ.വി. വിജയന്‍
1993 വൈക്കം മുഹമ്മദ് ബഷീര്‍
1994 എം.ടി. വാസുദേവന്‍ നായര്‍
1995 കോവിലന്‍
1996 കാക്കനാടന്‍
1997 വി.കെ.എന്‍
1998 എം. മുകുന്ദന്‍
1999 പുനത്തില്‍ കുഞ്ഞബ്ദുള്ള
2000 ആനന്ദ്
2001 എന്‍.പി. മുഹമ്മദ്
2002 പൊന്‍കുന്നം വര്‍ക്കി
2003 സേതു
2004 സി. രാധാകൃഷ്ണന്‍
2005 സക്കറിയ
2006 കമലാ സുരയ്യ
2007 ടി. പത്മനാഭന്‍
2008 എം. സുകുമാരന്‍
2009 എന്‍.എസ്. മാധവന്‍
2010 പി. വത്സല
2011 സാറാ ജോസഫ്
2012 എന്‍. പ്രഭാകരന്‍
2013 സി.വി. ബാലകൃഷ്ണന്‍
2014 അശോകന്‍ ചരുവില്‍