Archives for September, 2020
ഒ.വി. വിജയന്
ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന് (ജൂലൈ 2,1930-മാര്‍ച്ച് 30 2005) എന്ന ഒ.വി. വിജയന് മലയാളസാഹിത്യത്തില്‍ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനാണ്. കാര്‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു.1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛന് വേലുക്കുട്ടി,…
ഒ.എന്‍.വി. കുറുപ്പ്
പ്രശസ്ത കവിയാണ് ഒ.എന്‍.വി കുറുപ്പ് . ഒ.എന്‍.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കല്‍ നീലകണ്ഠന് വേലു കുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം…
ദാമോദരന്‍ എന്‍.കെ
പ്രമുഖ സാഹിത്യകാരനും വിവര്‍ത്തകനുമായിരുന്നു എന്‍.കെ. ദാമോദരന്‍. പത്തനംതിട്ടയിലെ ആറന്മുള പഞ്ചായത്തിലെ ളാകയില്‍ നെടുംപുറത്തു വീട്ടില്‍ 1909 ആഗസ്റ്റ് 3ന് ജനിച്ചു. നെടുംപുറത്ത് കേശവന് ദാമോദരന്‍ എന്നാണ് പൂര്‍ണമായ പേര്. പിതാവ് കഥകളി നടനായ മെഴുവേലി പാപ്പാര ശങ്കരന്; മാതാവ് സംഗീതവിദുഷിയായ കുഞ്ഞിപ്പെണ്ണമ്മ.…
മുഹമ്മദ് എന്‍.പി
എന്‍.പി മുഹമ്മദ് (ജനനം: ജൂലൈ 1, 1929,) നോവലിസ്റ്റ് , കഥാകൃത്ത്, പത്രപ്രവര്ത്തകന് എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ചു. കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി എന്‍. പി അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട് ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായി.…
പ്രഭാകരന് എന്‍
ചെറുകഥാകൃത്തും, കവിയും, നോവലിസ്റ്റുമാണ് എന്‍. പ്രഭാകരന്. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയില്‍ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളില്‍ ഒരാള്‍. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ 1952 ഡിസംബര്‍ 30 ന് ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം…
ചന്ദ്രശേഖരന് എന്‍.പി
ഇടപ്പള്ളിയില്‍ ജനിച്ചു. തൃശൂരിലാണ് ദീര്‍ഘകാലം ജീവിച്ചത്. തൃശൂര്‍ നമ്പൂതിരി വിദ്യാലയം, സി. എം. എസ്. ഹൈസ്കൂള്‍, സെന്റ് തോമസ് കോളേജ്, ശ്രീ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചിട്ടുണ്ട്. പബ്ളിക് റിലേഷന്‍സ് വകുപ്പിലും ദേശാഭിമാനി, സദ്വാര്ത്ത, ഏഷ്യാനെറ്റ്, ഇന്ത്യാ വിഷന്‍ എന്നീ…
ഗോപാലകൃഷ്ണന് എന്‍
എഴുത്തുകാരനും മുന്‍ സിവില്‍ സര്വെന്റുമാണ് എന്‍. ഗോപാലകൃഷ്ണന് (1 ഫെബ്രുവരി 1934 -18 നവംബര്‍ 2014). നര്‍മോക്തി കലര്‍ത്തി ഗോപാലകൃഷ്ണന് എഴുതിയ അനുഭവകുറിപ്പുകളുടെ സമാഹാരമായ 'വാഴ്വ് എന്ന പെരുവഴി' ആസ്വാദകരെ ആകര്‍ഷിച്ചതും നല്ല വായനാനുഭവം നല്കുന്നവയുമായിരുന്നു. 1934 ഫെബ്രിവരി 1 ന്…
കൃഷ്ണപിള്ള എന്‍
സാഹിത്യപണ്ഡിതന്‍, ഗവേഷകന്, നാടകകൃത്ത്, അദ്ധ്യാപകന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു എന്‍. കൃഷ്ണപിള്ള. കേരള ഇബ്സന് എന്ന് ചില പണ്ഡിതന്മാര് അദ്ദേഹത്തെ വിളിക്കുന്നു. 1916 സെപ്തംബര്‍ 22ന് വര്ക്കലക്കടുത്തുള്ള ചെമ്മരുതിയില്‍ ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍. 1938ല്‍ എം.എ ബിരുദം നേടി.…
മാധവന് എന്‍.എസ്
ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എന്‍.എസ് മാധവന്.1948 ല്‍ എറണാകുളത്ത് ജനിച്ചു. മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വ്വകലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 ല്‍ ഐ.എ.എസ് ലഭിച്ചു. കേരള സര്‍ക്കാര്‍ ധനകാര്യവകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറി ആയിരുന്നു. 1970…
വേണുഗോപന്‍ നായര്‍ എസ്.വി
കഥാകൃത്തുണ് എസ്. വി. വേണുഗോപന്‍ നായര്‍. 1945 ഏപ്രില്‍ 18ന് നെയ്യാറ്റിന്‍കര താലൂക്കിലെ കാരോടു ദേശത്ത് ജനിച്ചു. അച്ഛന് പി. സദാശിവന് തമ്പി. അമ്മ ജെ. വി. വിശാലാക്ഷിയമ്മ.കുളത്തൂര്‍ (നെയ്യാറ്റിന്‍കര) ഹൈസ്കൂളിലും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലും വിദ്യാഭ്യാസം ചെയ്തു. മലയാള സാഹിത്യത്തില്‍…