Archives for September, 2020 - Page 4
കുമ്പളത്തു ശങ്കുപിള്ള
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു കുമ്പളത്തു ശങ്കുപിള്ള (15 ഫെബ്രുവരി 1898 16 ഏപ്രില്‍ 1969). കൊല്ലം താലൂക്കില്‍ പ്രാക്കുളത്ത് തോട്ടുവയലില്‍ ബംഗ്ലാവില്‍ നാണിയമ്മയുടെയും കല്ലട പുന്നയ്ക്കല്‍ വീട്ടില്‍ ഈശ്വരപിള്ളയുടെയും ആറാമത്തെ മകനായി കുമ്പളത്ത് ശങ്കുപ്പിള്ള ജനിച്ചു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ…
ഇന്ദു മേനോന്‍
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്താണ് ഇന്ദു മേനോന്‍. സംഗീതജ്ഞനായ ഉമയനല്ലൂര്‍ എസ്.വിക്രമന്‍ നായരുടേയും അധ്യാപികയായ വി.സത്യവതിയുടേയും മകളായി 1980 ല്‍ കോഴിക്കോടു ജനിച്ചു.ചാലപ്പുറം എന്‍.എസ്.എസ്. സ്‌ക്കൂള്‍.ബി.ടി എം.എ.എം യുപി സ്‌ക്കൂള്‍,സേവാമന്ദീര്‍ പോസ്റ്റ്‌ബേസിക് സ്‌ക്കൂള്‍ രാമനാട്ടുകര എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം. ഫാറൂഖ് കോളേജില്‍…
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ (ഡിസംബര്‍ 23, 1906 -ഒക്ടോബര്‍ 16, 1974). പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം സൃഷ്ടിച്ചു. പൊന്നാനിക്കടുത്തുള്ള…
ഇടപ്പള്ളി കരുണാകരമേനോന്‍
സാഹിത്യകാരനും വിവര്‍ത്തകനുമായിരുന്നു ഇടപ്പള്ളി കരുണാകരമേനോന്‍ (1905-1965). 1905ല്‍ ഇടപ്പള്ളിയില്‍ ജനിച്ചു. ഇടപ്പള്ളി, ആലുവ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സരസകവി കുട്ട്യപ്പനമ്പ്യാരില്‍ നിന്ന് സംസ്‌കൃതം അഭ്യസിച്ചു. ഇടപ്പള്ളി കവികളായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവന്‍പിള്ള എന്നിവരുടെ സാഹിത്യ ഗുരുവാണ് കുട്ട്യപ്പനമ്പ്യാര്‍. ഇടപ്പള്ളി…
ഇഞ്ചക്കാട് ബാലചന്ദ്രന്‍
മലയാള ചലച്ചിത്ര ഗാന രചയിതാവും കവിയുമാണ് ഇഞ്ചക്കാട് ബാലചന്ദ്രന്‍ എന്ന പേരിലെഴുതുന്ന പി.കെ. ബാലചന്ദ്രന്‍. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ താലൂക്ക് ഓഫിസറായി വിരമിച്ചു. നിരവധി കാസെറ്റുകളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. അശ്വാരൂഢന്‍ എന്ന ചിത്രത്തിലെ അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി.. എന്ന ഗാനം…
കോവൂര്‍ ഇ.എം.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ജനിച്ചു. തിരുവല്ല എം.ജി.എം. ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഹൈക്കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് മുന്‍സിഫായി സേവനമനുഷ്ഠിച്ചശേഷം സെഷന്‍സ് ജഡ്ജിയായി വിരമിച്ചു.കൃതികള്‍ നര്‍മ്മോപന്യാസം,…
ഹരികുമാര്‍ ഇ.
നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഇ. ഹരികുമാര്‍. കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന് പൊന്നാനിയില്‍ ജനിച്ചു. പൊന്നാനി എ.വി.ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1960 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു.…
സന്തോഷ് കുമാര്‍ ഇ.
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ഇ. സന്തോഷ് കുമാര്‍. 1969ല്‍ തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തില്‍ ഗോവിന്ദന്‍കുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇപ്പോള്‍…
വാമനന്‍
ഭാരതീയ കാവ്യമീമാംസകനാണ് വാമനന്‍. ഒമ്പതാം നൂറ്റാണ്ടിലാണ് വാമനന്റെ ജീവിതകാലം. കാവ്യമീമാംസ ചരിത്രത്തില്‍ വാമനന് അതിപ്രധാന സ്ഥാനമാണുളളത്. അദ്ദേഹത്തിനു മുമ്പുളള മീമാംസകര്‍ കാവ്യശരീരത്തെക്കുറിച്ചല്ലാതെ, കാവ്യാത്മാവിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. ഗുണങ്ങള്‍ക്ക് സര്‍വ്വപ്രധാന സ്ഥാനം കല്പിക്കുന്നു. അലങ്കാരത്തെ വ്യാപകമായ അര്‍ത്ഥത്തില്‍ സൗന്ദര്യം എന്ന നിര്‍വ്വചിച്ചത് വാമനനാണ് ('സൗന്ദര്യമലങ്കാരകാവ്യലങ്കാരസൂത്രവൃത്തി)്.…
വാണിദാസ് എളയാവൂര്‍
അദ്ധ്യാപകന്‍,പ്രഭാഷകന്‍,എഴുത്തുകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു വാണിദാസ് എളയാവൂര്‍. യഥാര്‍ത്ഥ നാമം പി.വി. ഗംഗാധരന്‍ നമ്പ്യാര്‍. വിശിഷ്ട അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട. ജനനം 1935 ജൂണ്‍ 4 ന് കണ്ണൂര്‍ ജില്ലയിലെ എളയാവൂര്‍ ഗ്രാമത്തില്‍ വി. കൃഷ്ണന്‍ നമ്പ്യാരുടെയും പടിഞ്ഞാറേവീട്ടില്‍ അമ്മാളു…