വാണിദാസ് എളയാവൂര്
അദ്ധ്യാപകന്,പ്രഭാഷകന്‍,എഴുത്തുകാരന് എന്നീ നിലകളില്‍ അറിയപ്പെടുന്നു വാണിദാസ് എളയാവൂര്. യഥാര്‍ത്ഥ നാമം പി.വി. ഗംഗാധരന് നമ്പ്യാര്‍. വിശിഷ്ട അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട. ജനനം 1935 ജൂണ്‍ 4 ന് കണ്ണൂര്‍ ജില്ലയിലെ എളയാവൂര് ഗ്രാമത്തില്‍ വി. കൃഷ്ണന് നമ്പ്യാരുടെയും പടിഞ്ഞാറേവീട്ടില്‍ അമ്മാളു അമ്മയുടേയും മകന്. 36 വര്‍ഷത്തെ അദ്ധ്യാപനത്തിന് ശേഷം കൂടാളി ഹൈസ്കൂളില്‍ നിന്ന് വിരമിച്ചു. ‘സംഗം’ വാരിക, ‘താളം’ ത്രൈമാസിക,സോഷ്യലിസ്റ്റ് വ്യൂ സായാഹ്ന ദിനപത്രം എന്നിവയുടെ പത്രാധിപരായിരുന്നു.കേരള സര്‍ക്കാര്‍ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം,സിലബസ് ഇവാല്വേഷന്‍ കമ്മിറ്റി അംഗം,ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം,തുഞ്ചന്‍ സ്മാരക മാനജിംഗ് കമ്മിറ്റി അംഗം,നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് എഡുക്കേഷന്‍ നിര്‍വാഹക സമിതി അംഗം,കേരള ഗ്രന്ഥശാല സംഘം അഡ്വൈസറി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൃതികള്‍
പ്രസംഗം ഒരു കല
വടക്കന്‍ ഐതിഹ്യമാല
പ്രവാചക കഥകള്‍
ഏകകബോധിനി
ചിലമ്പൊലി
ചന്ദനത്തൈലം
കഥ പറയുന്ന കോലത്തുനാട്
കഥകളുടെ നാട്
വിചാരമേഖല
ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം
ഇസ്ലാം സംസ്കൃതി ചില സൗമ്യ വിചാരങ്ങള്‍
ജിഹാദ് സത്യവേദത്തിന്റെ ആത്മഭാവം
പുരസ്കാരങ്ങള്‍
എന്‍.സി.ഇ.ആര്.ടി അവാര്‍ഡ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷന്‍ അവാര്‍ഡ്
ഇന്ദിരാഗാന്ധി സദ്ഭാവന അവാര്‍ഡ്
മൈസൂര്‍ മലയാള സാഹിത്യ വേദിയുടെ കൈരളി അവാര്‍ഡ്
കെ.സി. അബ്ദുല്ല മൗലവി ചാരിറ്റബിള്‍ ഫൗണ്ടേഷന് അവാര്‍ഡ്
Leave a Reply