Archives for October, 2020 - Page 23

പാറക്കടവ് പി.കെ. (പി.കെ. പാറക്കടവ്)

ജനനം 1952 ഒക്ടോബര്‍ 15ന് വടകര താലൂക്കിലെ പാറക്കടവില്‍. പൊന്നങ്കോട് ഹസന്‍, മറിയം ദമ്പതികളുടെ മകന്‍. ഫാറൂഖ് കോളേജില്‍ വിദ്യാഭ്യാസം. കുറച്ചുകാലം ഗള്‍ഫ് നാടുകളില്‍ ജോലി. ഇപ്പോള്‍ മാധ്യമം പത്രത്തിന്റെ പീരിയോഡിക്കല്‍സ് എഡിറ്റര്‍. മുപ്പത്തിയൊന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാറക്കടവിന്റെ കഥകള്‍ ഇംഗ്ലീഷ്,…
Continue Reading

നാരായണപിള്ള പി.കെ. (പി.കെ.നാരായണപിള്ള)

സാഹിത്യകാരനും സംസ്‌കൃതപണ്ഡിതനുമായിരുന്നു പി.കെ. നാരായണപിള്ള (ജനനം 25 ഡിസംബര്‍ 1910, മരണം 20 മാര്‍ച്ച് 1990). തിരുവല്ലയില്‍ പാലേക്കര കൊട്ടാരത്തില്‍ ഗോദവര്‍മയുടെയും പുത്തില്ലത്ത് ലക്ഷ്മിയമ്മയുടെയും മകന്‍. 1930ല്‍ ബി.എ. പാസ്സായതിനുശേഷം സംസ്‌കൃതത്തിലും മലയാളത്തിലും എം.എ. ബിരുദവും ബോംബെ സര്‍വകലാശാലയില്‍ നിന്ന് വൈദികസംസ്‌കൃതത്തില്‍…
Continue Reading

ഗോപി പി.കെ. (പി.കെ.ഗോപി)

കവിയും ഗാനരചയിതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് പി.കെ. ഗോപി. ജനനം പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ അങ്ങാടിക്കലില്‍ 1949 ജൂണ്‍ 8 ന്. കലാലയപഠനത്തിനു ശേഷം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ പഠനവും പരിശീലനവും നേടി. നിരവധി ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു.…
Continue Reading

ഗോപാലകൃഷ്ണന്‍ പി.കെ. (പി.കെ. ഗോപാലകൃഷ്ണന്‍)

സ്റ്റുപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. 1942ല്‍ ക്വിറ്റിന്ത്യാ സമരത്തില്‍ വിദ്യാര്‍ത്ഥി പഠിപ്പുമുടക്കിന് നേതൃത്വം നല്‍കി. കമ്മ്യൂണിസ്റ്റു പ്രവര്‍ത്തകനെന്ന നിലയില്‍ അറസ്റ്റു ചെയ്യപ്പെട്ട് ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. 1949ല്‍ പുരോഗമന സാഹിത്യസംഘടന രണ്ടായി പിളര്‍ന്നപ്പോള്‍…
Continue Reading

മാത്യൂസ് പി.എഫ്. (പി.എഫ്. മാത്യൂസ്)

പ്രമുഖ തിരക്കഥാകൃത്തും കഥാകൃത്തുമാണ് പി.എഫ്.മാത്യൂസ് എന്നറിയപ്പെടുന്ന പൂവങ്കേരി ഫ്രാന്‍സിസ് മാത്യൂ. 1960 ഫെബ്രുവരി 18ന് പൂവങ്കേരി ഫ്രാന്‍സീസിന്റെയും മേരിയുടെയും മകനായി എറണാകുളത്ത് ജനനം. ഡോണ്‍ബോസ്‌കോ, സെന്റ് അഗസ്റ്റിന്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍…
Continue Reading

മാത്യു പി.എം.വെല്ലൂര്‍ (പി.എം.മാത്യു വെല്ലൂര്‍)

മനശാസ്ത്ര ചികിത്സകനും ആദ്യകാല മനഃശാസ്ത്ര മാസികകളുടെ പത്രാധിപരുമായിരുന്നു ഡോ.പി.എം. മാത്യു വെല്ലൂര്‍ (ജനനം: 31 ജനുവരി 1933). ജനനം മാവേലിക്കരയില്‍. കേരളാ സര്‍വകലാശാലയില്‍ നിന്നും എം.എ. ബിരുദവും ഡോക്ടറേറ്റും ലഭിച്ചു. ചികിത്സാ മനശ്ശാസ്ത്രത്തില്‍ ഡിപ്ലോമ. 'ലൈംഗിക ബലഹീനതയുളളവരുടെ വ്യക്തിത്വം' എന്ന പ്രബന്ധത്തിനായിരുന്നു…
Continue Reading

പി.എം. താജ്

പ്രശസ്ത നാടകകൃത്തും തെരുവു നാടക പ്രസ്ഥാനത്തിലെ കരുത്തനായ എഴുത്തുകാരനുമായിരുന്നു പി.എം. താജ് എന്ന പേരിലറിയപ്പെട്ടിരുന്ന പുതിയറ മാളിയേക്കല്‍ താജ്. പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുടേയും മകന്‍. ജനനം 1956 ജനുവരി 3ന് കോഴിക്കോട്ട്. ഗുജറാത്തി ഹൈസ്‌കൂളിലും ഗുരുവായൂരപ്പന്‍ കോളജിലുമായി വിദ്യാഭ്യാസം. അമ്മാവന്‍ പ്രശസ്ത നാടകകൃത്തായ…
Continue Reading

ആന്റണി പി.എം. (പി.എം. ആന്റണി)

നാടകകൃത്തും, നാടകസംവിധായകനും തീയേറ്റര്‍ ആക്ടിവിസ്റ്റുമായിരുന്നു പി.എം. ആന്റണി(1951 - 22 ഡിസംബര്‍ 2011). ആലപ്പുഴ ജില്ലയിലെ കാഞ്ഞിരംചിറയില്‍ 1951 ല്‍ ജനനം. അച്ഛന്‍: മിഖായേല്‍(മാര്‍ഷല്‍). അമ്മ: മറിയം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ നാടക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു. സ്‌കൂള്‍ കാലത്ത് സ്വയം നാടകമെഴുതി അവതരിപ്പിച്ച് ശ്രദ്ധേയനായി.ഭാര്യ:…
Continue Reading

ഉത്തമന്‍ പി.എ. (പി.എ. ഉത്തമന്‍)

കഥാകൃത്തും നോവലിസ്റ്റുമാണ് പി.എ. ഉത്തമന്‍ എന്ന പേരില്‍ അറിയപ്പെട്ട പി.എ.പുരുഷേത്തമന്‍. ആദ്യനോവല്‍ 'ചാവൊലി'ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച. 1961ഒക്‌ടോബര്‍ 2ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കൊടിപ്പുറത്ത് ജനനം. 2008 ജൂണ്‍ 10ന് നിര്യാതനായി. കൃതികള്‍ സുന്ദരപുരുഷന്മാര്‍ കവാടങ്ങള്‍ക്കരികില്‍, കറുത്തകുരിശ്…
Continue Reading

അനീഷ് പി.എ. (പി.എ.അനീഷ്)

ഉത്തരാധുനികകവികളില്‍ ഒരാളാണ് പി.എ. അനീഷ്. ആനുകാലികങ്ങളിലുംഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. 1980 മാര്‍ച്ച് 12 നു തൃശൂര്‍ ജില്ലയിലെ എളനാട്ടില്‍ ജനനം. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പഴയന്നൂര്‍,കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, ഒറ്റപ്പാലം എന്‍.എസ്.എസ് ട്രെയ്‌നിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു.ഡി.സി…
Continue Reading