പ്രമുഖ തിരക്കഥാകൃത്തും കഥാകൃത്തുമാണ് പി.എഫ്.മാത്യൂസ് എന്നറിയപ്പെടുന്ന പൂവങ്കേരി ഫ്രാന്‍സിസ് മാത്യൂ. 1960 ഫെബ്രുവരി 18ന് പൂവങ്കേരി ഫ്രാന്‍സീസിന്റെയും മേരിയുടെയും മകനായി എറണാകുളത്ത് ജനനം. ഡോണ്‍ബോസ്‌കോ, സെന്റ് അഗസ്റ്റിന്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. പത്താമത്തെ വയസ്സില്‍ ഏകാങ്ക നാടകങ്ങള്‍ എഴുതിത്തുടങ്ങി. പതിനാറു വയസ്സായപ്പോഴേക്കും ചെറുകഥകളും. പി.എഫ്.മാത്യൂസിന്റെ ചെറുകഥകള്‍ തുടര്‍ച്ചയായി മലയാള മനോരമ. കലാകൗമുദി, മാതൃഭൂമി, മാധ്യമം, ഭാഷാപോഷിണി തുടങ്ങി മാഗസിനുകളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നോവലുകള്‍

ഞായറാഴ്ച മഴ പെയ്യുകയായിരുന്നു 1986
ചാവുനിലം 1996
ജലകന്യകയും ഗന്ധര്‍വനും
2004 ല്‍ ആലീസി 2004
27 ഡൗണ്‍

തിരക്കഥകള്‍

കുട്ടിസ്രാങ്ക് 2009
പുത്രന്‍ 1994
തന്ത്രം (കഥ) 1986

ടെലിവിഷന്‍ സീരിയലുകള്‍

മേഘം
ശരറാന്തല്‍
മിഖായലിന്റെ സന്തതികള്‍
ധന്യം
ആത്മ
ഇന്ദുലേഖ
മന്ദാരം
ചാരുലത
റോസസ് ഇന്‍ ഡിസംബര്‍
ഡോ. ഹരിച്ചന്ദ്ര
അ, അമ്മ
സ്പര്‍ശം

പുരസ്‌കാരങ്ങള്‍

തിരക്കഥയ്ക്കുള്ള 2009 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം 
നല്ല തിരക്കഥയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം 1991 (ശരറാന്തല്‍)
നല്ല തിരക്കഥയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം 1993 (മിഖായലിന്റെ സന്തതികള്‍)
നല്ല തിരക്കഥയ്ക്കുള്ള എന്‍.എഫ്.ഡി.സി. പുരസ്‌കാരം 1993(നാട്ടുകാര്യം)
എസ്.ബി.റ്റി. പുരസ്‌കാരം 1996  (ചാവുനിലം)