ജനനം 1952 ഒക്ടോബര്‍ 15ന് വടകര താലൂക്കിലെ പാറക്കടവില്‍. പൊന്നങ്കോട് ഹസന്‍, മറിയം ദമ്പതികളുടെ മകന്‍. ഫാറൂഖ് കോളേജില്‍ വിദ്യാഭ്യാസം. കുറച്ചുകാലം ഗള്‍ഫ് നാടുകളില്‍ ജോലി. ഇപ്പോള്‍ മാധ്യമം പത്രത്തിന്റെ പീരിയോഡിക്കല്‍സ് എഡിറ്റര്‍. മുപ്പത്തിയൊന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാറക്കടവിന്റെ കഥകള്‍ ഇംഗ്ലീഷ്, ഹിന്ദി, അറബി, മറാഠി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയുടെ നിര്‍വാഹക സമിതി അംഗവുമായിരുന്നു. ഭാര്യ സെബുന്നീസ. മക്കള്‍: ആതിര സമീര്‍, അനുജ മിര്‍ഷാദ്.

കൃതികള്‍

മൗനത്തിന്റെ നിലവിളി
ഗുരുവും ഞാനും
ഖോര്‍ഫുക്കാന്‍ കുന്ന്
പ്രകാശനാളം
മനസ്സിന്റെ വാതിലുകള്‍
ഞായറാഴ്ച നിരീക്ഷണങ്ങള്‍
മുറിവേറ്റ വാക്കുകള്‍
പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍
പാറക്കടവിന്റെ കഥകള്‍
ഇരട്ടി മിഠായികള്‍

പുരസ്‌കാരങ്ങള്‍

എസ്.കെ.പൊറ്റെക്കാട്ട് അവാര്‍ഡ് (1995)
ഫൊക്കാന അവാര്‍ഡ്
അബുദാബി അരങ്ങ് സാഹിത്യ അവാര്‍ഡ് (2008)
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം (2009)
കുട്ടമത്ത് അവാര്‍ഡ് (2010)