Archives for October, 2020 - Page 31
ഇന്ദുഗോപന്‍ ജി.ആര്‍. (ജി.ആര്‍. ഇന്ദുഗോപന്‍)
ശ്രദ്ധേയനായ നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ് ജി.ആര്‍. ഇന്ദുഗോപന്‍. കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗല്‍ 1974 ഏപ്രില്‍ 19ന് ജനിച്ചു. അച്ഛന്‍ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എന്‍. കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടി. മലയാള മനോരമയില്‍ ചീഫ് സബ്…
വിവേകാനന്ദന്‍ ജി. (ജി. വിവേകാനന്ദന്‍)
1932ല്‍ തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്ത് കോളിയൂര്‍ ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: എന്‍. ഗോവിന്ദന്‍. അമ്മ: കെ. ലക്ഷ്മി. എം.എ. ജയിച്ചശേഷം ആകാശവാണിയില്‍ അനൗണ്‍സറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. പിന്നീട് ന്യൂസ് റീഡര്‍ ആയി. അതിനുശേഷം സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ സാംസ്‌കാരിക വികസന…
മധുസൂദനന്‍ ജി. (ജി. മധുസൂദനന്‍)
കൊല്ലം ജില്ലയിലെ ചെറുമ്മൂട് ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ കെ. ഗോപാലപിള്ള. കൊല്ലം എസ്എന്‍ കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദാനന്തര ബിരുദം നേടി. 1976 ല്‍ ഐ.എ.എസ്സില്‍ പ്രവേശിച്ചു. ഐക്യരാഷ്ട്രസഭയുടെ ജോലി സ്വീകരിച്ച് 1988-92 കാലത്ത് ഭൂട്ടാനിലായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും…
ജനാര്‍ദ്ദനക്കുറുപ്പ് ജി. (ജി. ജനാര്‍ദ്ദനക്കുറുപ്പ്)
മുന്‍ കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാസാഹിത്യ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, അഭിഭാഷകന്‍, കലാകാരന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1920 ജൂണ്‍ 8 ന് കൊല്ലം ജില്ലയില്‍…
കമലമ്മ ജി. (ജി. കമലമ്മ)
സ്‌കൂള്‍ അദ്ധ്യാപികയും, എഴുത്തുകാരിയുമാണ് ജി. കമലമ്മ. (ഒക്ടോബര്‍ 1930 - 17 ജൂണ്‍ 2012) പ്രധാനമായും സാഹിത്യ, സാമൂഹിക വിഷയങ്ങളാണ് കമലമ്മ എഴുതിയിട്ടുള്ളത്. മുപ്പതിലധികം കൃതികള്‍ എഴുതിയിട്ടുള്ള കമലമ്മക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1930 ലാണ് കമലമ്മ കൊല്ലം…
കുമാരപിള്ള ജി. (ജി. കുമാരപിള്ള)
പ്രമുഖ കവിയും ഗാന്ധിയനും അദ്ധ്യാപകനുമാണ് ജി.കുമാരപിള്ള. (22 ആഗസ്റ്റ് 1923-17 സെപ്റ്റംബര്‍ 2000) കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. കോട്ടയത്തിനടുത്തുള്ള വെന്നിമലയില്‍ ജനിച്ചു. അച്ഛന്‍ പെരിങ്ങര പി.ഗോപാലപിള്ള. അമ്മ പാര്‍വ്വതിഅമ്മ. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ നിന്ന് ബിരുദമെടുത്തു. ബോംബെയില്‍ ഗുമസ്തനായും…
മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടി (ഓഗസ്റ്റ് 26, 1914-ഒക്ടോബര്‍ 28, 1976). പട്ടാമ്പി ഗവ. കോളേജില്‍ മലയാളവിഭാഗത്തില്‍ അദ്ധ്യാപകനായിരുന്നു. പരമ്പരാഗതരീതിയില്‍ സംസ്‌കൃതവും വൈദ്യവും പഠിച്ച ഗോവിന്ദപിഷാരോടി പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായാണ്…
ചെറിയാന്‍ കെ. ചെറിയാന്‍
പ്രമുഖ മലയാള കവിയാണ് ചെറിയാന്‍ കെ. ചെറിയാന്‍ (ജനനം: 24 ഒക്ടോബര്‍ 1932). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചെറിയാന്റെയും ആനിയമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. കേരള യുണിവേഴ്‌സിറ്റിയില്‍ നിന്നും കല്‍ക്കത്ത യുണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദങ്ങള്‍…
ചെമ്മനം ചാക്കോ
കവിയും സാമൂഹ്യ പ്രവര്‍ത്തകനുമാണ് ചെമ്മനം ചാക്കോ (ജനനം. മാര്‍ച്ച് 7, 1926 മുളക്കുളം, കോട്ടയം). കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ ശ്രദ്ധേയനായി. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ ജനിച്ചത്. കുടുംബ പേരാണ് ചെമ്മനം. പിതാവ് യോഹന്നാന്‍ കത്തനാര്‍…
നിത്യചൈതന്യ യതി
ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി (നവംബര്‍ 2, 1923- മേയ് 14 1999). ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമ നാമം. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതര മതസ്ഥരുടെ ഇടയിലും യതി ഏറെ…