മധുസൂദനന് ജി. (ജി. മധുസൂദനന്)
കൊല്ലം ജില്ലയിലെ ചെറുമ്മൂട് ഗ്രാമത്തില്‍ ജനിച്ചു. അച്ഛന് കെ. ഗോപാലപിള്ള. കൊല്ലം എസ്എന്‍ കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദാനന്തര ബിരുദം നേടി. 1976 ല്‍ ഐ.എ.എസ്സില്‍ പ്രവേശിച്ചു. ഐക്യരാഷ്ട്രസഭയുടെ ജോലി സ്വീകരിച്ച് 1988-92 കാലത്ത് ഭൂട്ടാനിലായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും 2000 ജനുവരി മുതല്‍ 2004 മെയ് വരെ മഹാരാഷ്ട്ര ബദല്‍ ഊര്‍ജ വികസന ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചു. സുസ്ഥിര ഊര്‍ജ ഉറവിടങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് 2004ല്‍ പുണെയില്‍ വിശ്വ സുസ്ഥിര ഊര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
കൃതികള്‍
കഥയും പരിസ്ഥിതിയും
ഭാവുകത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍
ഹരിതനിരൂപണം മലയാളത്തില്‍: പാരിസ്ഥിതിക വിമര്‍ശനം
പുരസ്കാരങ്ങള്‍
കേരള സാഹിത്യഅക്കാദമി പുരസ്കാരം
Leave a Reply