Archives for October, 2020 - Page 8
മാധവന്‍ പിള്ള സി (സി.മാധവന്‍ പിള്ള)
നോവല്‍, നാടകം, ചെറുകഥ, ഫലിതപ്രബന്ധങ്ങള്‍, നിഘണ്ടുക്കള്‍ തുടങ്ങി സാഹിത്യത്തിന്റെ വിവിധശാഖകളിലായി അമ്പതില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു സി. മാധവന്‍ പിള്ള.ജനനം 1905 ഏപ്രില്‍ 12ന് ആലപ്പുഴയില്‍. മരണം: 1980 ജൂലായില്‍.ആലപ്പുഴ സനാതനധര്‍മ്മവിദ്യാശാലയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്വന്തമായി തൊഴില്‍ കണ്ടെത്തുവാനുള്ള പരിശ്രമത്തില്‍ പഴയ…
ഭാസ്‌കരന്‍ സി (സി.ഭാസ്‌കരന്‍)
ജനനം കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് കിഴക്കേത്തെരുവ് ചേമ്പന്‍ വീട്ടില്‍ ശങ്കരന്റെയും അലോക്കല്‍ കുഞ്ഞിയുടെയും മകനായി 1945 ഡിസംബര്‍ 15. മരണം: 2011 എപ്രില്‍ 9). വേങ്ങാട് എല്‍.പി. സ്‌കൂള്‍, വട്ടിപ്രം യു.പി. സ്‌കൂള്‍, പാതിരിയാട് ഹൈസ്‌കൂള്‍, എന്നിവടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും കണ്ണൂര്‍…
രാമചന്ദ്രന്‍ നായര്‍ സി.ജി. (സി.ജി.രാമചന്ദ്രന്‍ നായര്‍)
ജനനം 1932 ഒക്‌റ്റോബര്‍ 29 നു ആലുവയിലെ കുറ്റിപ്പുഴയില്‍. എം. എസ്. സി ഒന്നാം റാങ്കോടെ പാസ്സായി. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ നിന്നും സ്വര്‍ണ്ണമെഡലോടെ പി.എച്ച്.ഡി ജര്‍മനിയിലും ബ്രിട്ടനിലും ഉപരിപഠനം. കേരള സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസറും തലവനുമായിരുന്നു. കേരള…
സക്കറിയ
ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോള്‍ സക്കറിയ എന്ന സക്കറിയ.ജനനം: 1945 ജൂണ്‍ അഞ്ചിന് മീനച്ചില്‍ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത്. മുണ്ടാട്ടുചുണ്ടയില്‍ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കള്‍. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എല്‍.പി. സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം വിളക്കുമാടം സെന്റ് ജോസഫ്…
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിനു കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ 1981ല്‍ തുടങ്ങിയ സ്ഥാപനമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയര്‍മാനായാണ് സ്ഥാപനത്തിന്റെ ഭരണസമിതി. ഡയറക്ടര്‍ ആണ് ഭരണത്തലവന്‍. ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിന്…
കേരളവും സംസ്‌കൃത ഭാഷയും
ഒമ്പതാം നൂറ്റാംണ്ടോടുകൂടിയാണ് കേരളത്തില്‍ സംസ്‌കൃതഭാഷ പ്രചാരം നേടിയത്. മഹോദയപുരേശ ചരിതം ആയിരിക്കണം സംസ്‌കൃതഭാഷയില്‍ ചരിത്രവിഭാഗത്തിന് കേരളത്തിന്റെ ആദ്യത്തെ സംഭാവന. പിന്നീട് 'മൂഷികവംശം', 'ഉദയവര്‍മ്മചരിതം', 'ശിവവിലാസം', 'അഗ്‌നിവംശരാജകഥ', 'മാനവിക്രമസാമൂതിരി മഹാരാജാചരിതം', 'വഞ്ചീന്ദ്രവിലാസം' എന്നിങ്ങനെ കൊച്ചു കൊച്ചു ഭൂപ്രദേശങ്ങളിലെ രാജാക്കന്‍മാരേയും അവരുടെ ചെയ്തികളേയും വര്‍ണിക്കുന്ന…
സംസ്‌കൃത ഭാഷ
ഭാരതത്തിലെ അതിപുരാതന ഭാഷകളില്‍ ഒന്നാണ് ദേവഭാഷ (ഗൈര്‍വാണി) എന്നറിയപ്പെടുന്ന സംസ്‌കൃതം. ഋഗ്വേദം ആണ് സംസ്‌കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നത്. പല വിജ്ഞാനശാഖകളും സംസ്‌കൃതഭാഷയിലൂടെയാണ് പ്രാചീനഭാരതത്തില്‍ പ്രചരിക്കപ്പെതും വികാസം പ്രാപിച്ചതും. ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ് സംസ്‌കൃതഭാഷ. ഇന്ത്യയിലെ…
സംഘസാഹിത്യം
പ്രാചീന തമിഴകത്തിലെ സംഘകാലത്തെ പ്രസിദ്ധങ്ങളായ സാഹിത്യസൃഷ്ടികളെയാണ് സംഘസാഹിത്യം എന്നു വിളിക്കുന്നത്. തമിഴരുടെ മാത്രമല്ല, അത് കേരളീയരുടേതും കൂടിയാണ്. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാനഭാഗം. സംഘകാലത്ത് രചിക്കപ്പെട്ടവയാണെങ്കിലും അവ അക്കാലത്ത് സമാഹരിക്കപ്പെട്ടിരുന്നില്ലെന്നു കരുതണം. നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് സമാഹരിച്ചത്. പ്രൊഫ. ഇളംകുളത്തലിന്റെ അഭിപ്രായത്തില്‍ 'ചാതുര്‍വര്‍ണ്യത്തോട് പ്രതികൂലമനോഭാവം…
സംഘക്കളി
നമ്പൂതിരിമാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാന കലയാണ് സംഘക്കളി. യാത്ര കളി, പാനേംകളി, ശാസ്ത്രാങ്കം, ചാത്തിരാങ്കം എന്നീ പേരുകളിലും ഇതറിയപ്പെട്ടിരുന്നു. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കല കൂടിയാണ്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു സംഘക്കളിയെ കരുതുന്നു. ഇതിലെ പഴയ പാട്ടുകളില്‍നിന്നു പ്രാചീന കേരളത്തിലെ ആര്യദ്രാവിഡബന്ധത്തെപ്പറ്റി പല…
മലയാളമാസവും മറ്റുള്ള മാസങ്ങളും
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെ 28 മുതല്‍ 32 വരെ ദിവസങ്ങള്‍ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവര്‍ഷത്തെ തിരിച്ചിരിക്കുന്നത്.സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യന്‍ അതത് രാശിയില്‍ പ്രവേശിച്ച്…