ജനനം 1932 ഒക്‌റ്റോബര്‍ 29 നു ആലുവയിലെ കുറ്റിപ്പുഴയില്‍. എം. എസ്. സി ഒന്നാം റാങ്കോടെ പാസ്സായി. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ നിന്നും സ്വര്‍ണ്ണമെഡലോടെ പി.എച്ച്.ഡി ജര്‍മനിയിലും ബ്രിട്ടനിലും ഉപരിപഠനം. കേരള സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസറും തലവനുമായിരുന്നു. കേരള സര്‍വകലാശാല ഡീനും ഫാക്കല്‍ട്ടി ഓഫ് സയന്‍സുമായിരുന്നു. സംസ്ഥാന ശാസ്ത്ര സങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍, എന്‍സൈക്ലോപീഡിയ ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടര്‍, വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിന്റെ വിസിറ്റിങ് കണ്‍സല്‍ട്ടന്റ്, ഫൂച്ചര്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഓണററി പ്രൊഫസര്‍. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃതികള്‍

ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാര്‍
രസതന്ത്രം ജീവിതവും ഭാവിയും
നീല്‍സ് ബോര്‍: സമാധാന പ്രേമിയായ അണുശാസ്ത്രജ്ഞന്‍
മഹത്തായ കണ്ടുപിടുത്തങ്ങള്‍
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
ശാസ്ത്രഭാവനയുടെ വിസ്മയപ്രപഞ്ചം

പുരസ്‌കാരം

സ്വദേശി ശാസ്ത്ര പുരസ്‌കാരം