Archives for December, 2022
സതീഷ് ബാബു പയ്യന്നൂര്‍ വിടവാങ്ങി
ചെറുകഥാകൃത്തും നോവലിസ്റ്റം മാധ്യമപ്രവര്‍ത്തകനുമായ സതീഷ്ബാബു പയ്യന്നൂര്‍ ഓര്‍മ്മയായി. നവംബര്‍ 24ന് ഉച്ചയ്ക്കുശേഷമാണ് സതീഷ് ബാബു പയ്യന്നൂരിനെ താമസിക്കുന്ന ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാര്യ ഫോണ്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അടുത്തുതാമസിക്കുന്ന ബന്ധു എത്തിയപ്പോള്‍ വാതില്‍ തുറന്നില്ല.…
സി.രാധാകൃഷ്ണന് കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, തോമസ് മാത്യുവിന് നിരൂപണ അവാര്‍ഡ്
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ സി.രാധാകൃഷ്ണന് കേന്ദ്രസാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും. രാജ്യത്തെമുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ക്കു നല്‍കുന്ന ഈ അംഗീകാരം മലയാളത്തില്‍നിന്ന് എം.ടി.വാസുദേവന്‍ നായര്‍ക്കാണ ്ഇതിനുമുന്‍പു ലഭിച്ചിട്ടുള്ളത്. സാഹിത്യ നിരൂപണത്തിനുള്ളപുരസ്‌കാരം (ഒരു ലക്ഷം രൂപ) എം.തോമസ്മാത്യുവിനാണ്. 'ആശാന്റെ സീതായനം' എന്ന…
രാജീവ് ഇരിങ്ങാലക്കുട
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് കിഴുത്താണിയില്‍ ജനനം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് റാങ്കോടെ ബിരുദമെടുത്ത ശേഷം അതേ കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമെടുത്തു. അരുണാചല്‍ പ്രദേശിലെ വിവേകാനന്ദ കേന്ദ്രീയ വിദ്യാലയം, വടക്കാഞ്ചേരി ശ്രീവ്യാസ എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ ജോലി നോക്കി.…
കെ.കുഞ്ഞികൃഷ്ണന്‍
ജനനം കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരിനടുത്തുള്ള പെരളത്ത്. ദേവഗിരി കോളേജ്, കോഴിക്കോട് സര്‍വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ക്വാലാലംപൂരിലെ എ.ഐ.ബി.ഡിയിലും ടെലിവിഷനിലും പ്രക്ഷേപണ മാനേജ്‌മെന്റിലും പരിശീലനം. പയ്യന്നൂര്‍ കോളേജില്‍ അധ്യാപകനായും ഐ.സി.എ.ആര്‍ (ഡല്‍ഹി)…
പി.ശ്രീകുമാര്‍
കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശി. കാല്‍നൂറ്റാണ്ടിലേറെയായി ജന്മഭൂമി പത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. ന്യൂഡല്‍ഹി, തിരുവനന്തപുരം ഉള്‍പ്പെടെ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു. നിയമസഭാ റിപ്പോര്‍ട്ടിംഗില്‍ രണ്ടുപതിറ്റാണ്ടിലേറെത്തെ പരിചയം. കേസരി ട്രസ്റ്റ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു. അമേരിക്ക, ശ്രീലങ്ക, യു.എ.ഇ, മലേഷ്യ, സിംഗപ്പൂര്‍…
ഡോ.വിധു നാരായണന്‍
ജനനം 1979 മേയ് 4ന് ആലപ്പുഴ ജില്ലയിലെ നൂറനാട് ഇടപ്പോണില്‍. കേരള സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ, എം.ഫില്‍ ബിരുദങ്ങള്‍ നേടി. ഡോ.ദേശമംഗലം രാമകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് പി.എച്ച്ഡി നേടി. മഹാത്മാ ഗാന്ധി സര്‍വകലാശാല പാഠപുസ്തകമായ കാല്യകാലത്തിന്റെ സംശോധനവും…
കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്
ജനനം 1971 ഓഗസ്റ്റ് 24 ന് മുകുന്ദപുരത്ത്. മാതാപിതാക്കള്‍: ഐ.കെ.കാര്‍ത്ത്യായനിയും ഡോ.എം.ബാബുനാഥും. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലായിരുന്നു ബാല്യകാലം. തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം. തൃക്കാക്കര ഭാരതമാതാ കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്, എറണാകുളം മഹാരാജാസ്…
സുജിത്ത് ടി.കെ
ജനനം 1977 മേയ് 31. തൃശൂര്‍ തിരുമിറ്റക്കോട് ടി.ആര്‍.കുമാരന്റെയും പി.ആര്‍.തങ്കമണിയുടെയും മകന്‍. വടക്കാഞ്ചേരി ശ്രീവ്യാസ കോളേജില്‍നിന്ന് രസതന്ത്രം, തൃശൂര്‍ ലാ കോളേജില്‍നിന്ന് നിയമം എന്നിവയില്‍ ബിരുദവും തിരുവനന്തപുരം ലാ കോളേജില്‍നിന്ന് ഭരണഘടനാ നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടി. സര്‍വകലാശാല കലോല്‍സവങ്ങളിലൂടെ കാര്‍ട്ടൂണില്‍…