ജനനം 1971 ഓഗസ്റ്റ് 24 ന് മുകുന്ദപുരത്ത്. മാതാപിതാക്കള്‍: ഐ.കെ.കാര്‍ത്ത്യായനിയും ഡോ.എം.ബാബുനാഥും. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലായിരുന്നു ബാല്യകാലം. തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം. തൃക്കാക്കര ഭാരതമാതാ കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം. കളമശ്ശേരി ഐ.ടി.ഐയില്‍നിന്ന് ഡിപ്ലോമ. പബ്ലിക് റിലേഷന്‍സില്‍ പി.ജി ഡിപ്ലോമ നേടി.
സര്‍വകലാശാല തലത്തില്‍ നിരവധി സമ്മാനങ്ങള്‍ കാര്‍ട്ടൂണുകള്‍ക്ക് നേടി. ഒന്നാം യു.പി.എ സര്‍ക്കാരില്‍ കേന്ദ്ര ഊര്‍ജ മന്ത്രി പി.എം.സെയ്തിന്റെ മാധ്യമകാര്യ സെക്രട്ടറിയായിരുന്നു. എട്ടു വര്‍ഷത്തോളം കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയായിരുന്നു. കേരള ലളിത കലാ അക്കാദമിയുടെ എകാംഗ ചിത്രപ്രദര്‍ശനത്തില്‍ കാര്‍ട്ടൂണ്‍ എക്‌സിബിഷന്‍ നടത്തി. ഇപ്പോള്‍ ഗള്‍ഫ് ഇന്ത്യന്‍സ് റസിഡന്റ് എഡിറ്റര്‍.

കൃതികള്‍

മലയാള കാര്‍ട്ടൂണിന്റെ സമഗ്രചരിത്രമായ വരയും കുറിയും
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍-കല, കാലം, ജീവിതം
യേശുദാസന്റെ ജീവചരിത്രം-പാടാത്ത യേശുദാസന്‍
മലയാള മാധ്യമങ്ങളും കാര്‍ട്ടൂണുകളും (ചരിത്രം)

പുരസ്‌കാരങ്ങള്‍

സര്‍വകലാശാല പുരസ്‌കാരം
കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്