ജനനം കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരിനടുത്തുള്ള പെരളത്ത്. ദേവഗിരി കോളേജ്, കോഴിക്കോട് സര്‍വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ക്വാലാലംപൂരിലെ എ.ഐ.ബി.ഡിയിലും ടെലിവിഷനിലും പ്രക്ഷേപണ മാനേജ്‌മെന്റിലും പരിശീലനം. പയ്യന്നൂര്‍ കോളേജില്‍ അധ്യാപകനായും ഐ.സി.എ.ആര്‍ (ഡല്‍ഹി) അസി.എഡിറ്ററായും ജോലി നോക്കി. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസറായി പ്രവര്‍ത്തിച്ചു.
കേരളത്തിലെ ആദ്യത്തെ ടെലിവിഷന്‍ കേന്ദ്രത്തിന്റെ ഡയറക്ടറായി. കൊല്‍ക്കത്തയിലെയും ചെന്നൈയിലെയും ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഡയറക്ടറായിരുന്നു. ഡല്‍ഹി കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. ദൂരദര്‍ശന്‍ ആസ്ഥാനത്ത് കണ്‍ട്രോളര്‍, അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ദൂരദര്‍ശന്റെ ദേശീയ ചാനലുകളുടെയും വിപണനവിഭാഗത്തിന്റെയും ചുമതല വഹിച്ചു. അന്താരാഷ്ട്ര മാധ്യമവേദികളില്‍ ദൂരദര്‍ശനെ പ്രതിനിധീകരിച്ചു. അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ പദവിയില്‍നിന്ന് വിരമിച്ചു. രണ്ടായിരത്തിലേറെ ലേഖനങ്ങളും ഉപന്യാസങ്ങളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: രാഗിണി, മക്കള്‍: ജയദീപ് (ഹൈദരാബാദ്), ഡോ.വിശ്വനാഥ് (ഷിക്കാഗോ). വിലാസം: ലക്ഷ്മി, സില്‍വര്‍ ലൈന്‍, പി.ടി.പി നഗര്‍, തിരുവനന്തപുരം-38

കൃതികള്‍

ഡെസ്മണ്ട് മോറിസിന്റെ നഗ്നവാനരന്‍, നഗ്നനാരി, നഗ്നപുരുഷന്‍ (വിവര്‍ത്തനം)

ജൂനിചിറോ തനിസാക്കിയുടെ ‘താക്കോല്‍’ (വിവര്‍ത്തനം)

സേതുവിന്റെ എ ഗസ്റ്റ് ഫോര്‍ അരുന്ധതി (വിവര്‍ത്തനം)

ടെലിവിഷന്‍ വീക്ഷണം, വിശകലനം

പുരസ്‌കാരം

പ്രാദേശിക വികസനത്തിന് ടെലിവിഷന്‍ ഉപയോഗപ്പെടുത്തുന്ന നാരോകാസ്റ്റിങ് നടപ്പിലാക്കിയതിന് ദേശീയ പുരസ്‌കാരം